നാല്‌ ജില്ലകൾക്കുകൂടി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

VG Amal
ചൂട്  ഉയരുന്ന സാഹചര്യത്തിൽ നാല്‌ ജില്ലകൾക്കുകൂടി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച രണ്ടുമുതൽ നാലുഡിഗ്രി സെൽഷ്യസ് വരെ ചൂടുകൂടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

വരണ്ട കിഴക്കൻകാറ്റും കടൽക്കാറ്റിന്റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആർദ്രതയുമാണ് കാരണം.വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ പകൽ താപനില ഉയരുമെന്ന് അറിയിച്ചിരുന്നു. 37.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ ആലപ്പുഴയിൽ 4.6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ദീർഘകാല ശരാശരിയിൽ കൂടുതലായിരുന്നു.

രാവിലെയുള്ള കുറഞ്ഞ താപനില 25.8 ഡിഗ്രിസെൽഷ്യസ് ആയിരുന്നു. ഇതും 2.5 ഡിഗ്രിസെൽഷ്യസ് കൂടുതലാണ്.

കോട്ടയത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പകൽതാപനില. 3.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ. കുറഞ്ഞ താപനില 24.2 ഡിഗ്രി സെൽഷ്യസ്. തിരുവനന്തപുരത്ത് വലിയ വർധനയുണ്ടായില്ല. 34.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പകൽ താപനില. 1.3 ഡിഗ്രി സെൽഷ്യസ് കൂടുതൽ. ഉയർന്ന ചൂട് 32.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 26.1 ഡിഗ്രി സെൽഷ്യസും.

വെള്ളിയാഴ്ച മറ്റുജില്ലകളിലും ചൂട് കൂടുതൽ ആയിരുന്നു. കണ്ണൂരിൽ 37.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പകൽ താപനില. 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്. പുനലൂരിൽ 36.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതുംശരാശരിയിൽനിന്ന് 1.3 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. 

Find Out More:

Related Articles: