
സ്നേഹമുണ്ണാം ഒരുമിച്ച്; സഹായമെത്തിക്കാൻ ജില്ലാതല കേന്ദ്രങ്ങളും വെബ്സൈറ്റും
പ്രളയത്തിനൊടുവിൽ കേരളത്തിൽ രണ്ടു ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. അവിടേക്ക് ഒട്ടേറെ അവശ്യസാധനങ്ങൾ അടിയന്തരമായി എത്തിക്കേണ്ടതുണ്ട്. നമ്മൾ കയ്യയച്ചു സഹായിക്കേണ്ട ഘട്ടമാണിത്. ദുരിതബാധിതർക്കു സഹായമെത്തിക്കാൻ സംസ്ഥാന സർക്കാർ വെബ്സൈറ്റ് തയാറാക്കിയിട്ടുണ്ട്. അതിന്റെ പ്രവർത്തനം എങ്ങനെ, സഹായം കൈമാറാൻ എന്തെല്ലാം ചെയ്യണം തുടങ്ങിയവ ലളിതമായി വിവരിക്കുന്ന വിഡിയോ ചുവടെ.
സാധനങ്ങളെത്തിക്കാൻ ഓരോ ജില്ലയിലെയും സർക്കാർ സംവിധാനങ്ങളുടെ ഫോൺ നമ്പറുകളും ചുവടെ ചേർക്കുന്നു. സന്നദ്ധസംഘടനകളുടെ കലക്‌ഷൻ സെന്ററുകളും ഏറെയുണ്ട്.