ഇന്ത്യൻ ചൈന അതിർത്തി സംഘർഷം

Divya John

ഇന്ത്യൻ ചൈന അതിർത്തി സംഘർഷത്തിൽ  കൊവിഡ്-19 വ്യാപനം നേരിടുന്നതിലുണ്ടായ പരാജയം മറച്ചുവെക്കാനുള്ള ഷി ജിന്‍പിങ് സര്‍ക്കാരിന്‍റെ തന്ത്രമായും അതിര്‍ത്തിയിലെ കുഴപ്പങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ യഥാര്‍ഥ ലക്ഷ്യമെന്ത്. അതിര്‍ത്തി മാത്രമല്ല ചൈനയുടെ പ്രശ്‍നമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത കാലത്തായി കര, കടല്‍ അതിര്‍ത്തികളിലും സ്വന്തം പ്രവിശ്യകളിലും ചൈന ബോധബൂര്‍വം കുഴപ്പങ്ങളുണ്ടാക്കുകയാണെന്ന് വിലയിരുത്തലുണ്ട്.

 

 

 

   ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഇത് ചൈനയെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നുണ്ട്. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയും ചൈനയെ ബാധിക്കുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ 1949 മുതല്‍ ഇന്നുവരെ നേരിട്ടതില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ചൈന കടന്നുപോകുന്നത്. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വ്യാപനം ചൈന മറച്ചുവെച്ചുവെന്ന ആരോപണം പരക്കെയുണ്ട്. ചൈനയുമായി നിരന്തരം വ്യാപാരയുദ്ധത്തിലേര്‍പ്പെടുന്ന അമേരിക്കയാണ് വൈറസിനെ ചൈന സൃഷ്ടിച്ചതാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്.

 

 

 

 

  വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈന മറച്ചുവെച്ചുവെന്ന് ആരോപിക്കുന്നത് അമേരിക്ക മാത്രമല്ല.കൂടാതെ ചൈന വിട്ടുവരുന്ന യുഎസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള നീക്കവും ഇന്ത്യ നടത്തുന്നുണ്ട്. ചൈനയോട് എതിര്‍പ്പുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. ഇതും ചൈനയെ ചൊടിപ്പിക്കുന്നു. വുഹാനില്‍ തുടങ്ങിയ കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ ചൈന പരാജയപ്പെട്ടെന്ന വിമര്‍ശനം ഉയരുമ്പോള്‍, ഇന്ത്യ അത് ഉപയോഗപ്പെടുത്തുകയാണെന്നാണ് ചൈന കരുതുന്നത്.

 

 

 

  കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും അന്താരാഷ്ട്ര ഒറ്റപ്പെടലും ദേശീയ വികാരം ഉണര്‍ത്തി മറികടക്കാനാണ് ഷി ജിന്‍പിങ്ങിന്‍റെ ശ്രമം. ദേശീയത അപകടത്തിലാണെന്ന പ്രതീതി സൃഷ്ടിച്ച് നിലവിലുള്ള പ്രശ്‍നങ്ങളില്‍ നിന്ന് ശ്രദ്ധ തെറ്റിക്കാനുള്ള നീക്കമാണ് ചൈനീസ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ പ്രകോപനവുമെന്ന് വിദഗ്‍ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കൊറോണ വൈറസിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യത്ത ഇന്ത്യ പിന്തുണച്ചത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

 

 

 

  കൊവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ട ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്താന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ സാമ്പത്തിക സഹായം വാഗ്‍ദാനം ചെയ്‍ത് ഷി ജിന്‍പിങ് രംഗത്തെത്തി. ദക്ഷിണ ചൈന കടലിലെ പല ദ്വീപുകളിലും ചൈന ഏകപക്ഷീയമായി അവകാശം സ്ഥാപിച്ചു. തര്‍ക്കമേഖലയില്‍ വിയറ്റ്‍നാമിന്‍റെ ബോട്ട് ചൈനീസ് കോസ്റ്റ് ഗാര്‍ഡ് മുക്കിയത് വലിയ പ്രശ്‍നത്തിന് ഇടയാക്കി. ഇന്തോനേഷ്യന്‍ മേഖലയില്‍ പരമ്പരഗാത മത്സ്യതൊഴിലാളികലെ ചൈനീസ് ബോട്ടുകള്‍ തുരത്തി.അതിര്‍ത്തികളിലും സ്വന്തം പ്രദേശത്തും ചൈന കുഴപ്പങ്ങളുണ്ടാക്കുന്നതായി മെയ് അവസാനം അമേരിക്കന്‍ പാര്‍ലമെന്‍റില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

 

 

   ചൈന അയല്‍ രാജ്യങ്ങള്‍ക്കുമേല്‍ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്നാണ് വൈറ്റ് ഹൗസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലും ദക്ഷിണ ചൈന കടലിലും തായ്‍വാന്‍ കടലിടുക്കിലും ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ക്ക് കാരണം ഇതാണ്. കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ചൈനയുടെ നയങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസ് റിപ്പോര്‍ട്ട്. വൈറസിനെ ചൈനയിലെത്തിച്ചത് അമേരിക്കന്‍ സൈനികരാണെന്ന് ചൈന ആരോപിച്ചിരുന്നു. 

Find Out More:

Related Articles: