'സ്നേയത്തോടെയുള്ള ആനയൂട്ട്'
ആനയും പാപ്പാനും തമ്മിലുള്ള ആത്മബന്ധം പല കഥകളിലൂടെയും കാര്യങ്ങളിലൂടെയും പരിചയപെട്ടവരാണ് മലയാളികൾ. എന്നാൽ കഥകളിൽ പോലും കേൾക്കാത്ത ആനയുടെയും പാപ്പന്റെയും വ്യത്യസ്തമായൊരു ആത്മബന്ധ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആനപ്രേമികൾക്ക് മാത്രമല്ല, കണ്ടാൽ ഏതൊരാളിലും കൗതുകം ജനിപ്പിക്കുന്ന ഈ വീഡിയോ വിരലായതോടൊപ്പം ഏറെ ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്.
തന്റെ കൊമ്പന്റെ അടുത്തിരുന്ന് ഇലയിൽ പൊതിഞ്ഞു കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയാണ് പാപ്പാന്‍. ഒപ്പം ഇതെല്ലം നോക്കിയും കണ്ടും നിൽക്കുകയാണ് ആന. ശേഷം പതുക്കെ പാപ്പന്റെ ഇലയിൽ നിന്നും ഒരുമിച്ചു ഊണ് കഴിക്കാൻ തുടങ്ങി. ഒരേ ഇലയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങളായി മാറിയിരിക്കുന്നത്.
പണ്ട് ഞങ്ങൾ ഒരേ ഇലയിൽ ഉണ്ട് ഒരുമിച്ചുറങ്ങിയവരാണെന്ന് സുഹൃത്തുക്കൾ ആത്മബന്ധത്തെ സൂചിപ്പിക്കാനായി പറയാറുണ്ട്.
അതുപോലൊരു ആത്മബന്ധം വ്യക്തമാക്കുന്നതാണ് ഒരേ ഇലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആനയുടെയും പാപ്പന്റെയും ദൃശ്യങ്ങൾ കാണിക്കുന്നത്. ആനച്ചോറ് കൊലച്ചോറ് എന്ന ചൊല്ലിനെ അപ്പാടെ മാറ്റിമറിക്കുന്നതാണ് ഈ സൗഹൃദം. ആനക്ക് കഴിക്കാനുള്ള ഓല സമീപത്തുണ്ടെങ്കിലും ആന പാപ്പന്റെ ഇലയിലെ ഊണിനോടാണ് താത്പര്യം കാണിക്കുന്നത്. ആന ഭക്ഷണം തന്റെ പൊതിയിൽ നിന്ന് കഴിക്കുന്നുണ്ടെങ്കിലും പാപ്പാൻ അത് ഗൗനിക്കുന്നുമില്ല, തടയുന്നുമില്ല.
ആനക്ക് പാപ്പാന്റെ ചോറ് മതി. പാപ്പാന്‍ ഒരുരുള കഴിക്കുമ്പോൾ അത് കണ്ട് അത് പോലെ തുമ്പിക്കൈ നീട്ടി പൊതിയില്‍ നിന്ന് കൊമ്പനും അതെ ഇലയിൽ നിന്ന് കഴിക്കാന്‍ തുടങ്ങി. പാപ്പാന്‍ ന;ല്കാതെ തന്നെ സ്വയം എടുത്ത് കഴിക്കുകയാണ് ആന. എന്തായാലും ആനയും പാപ്പാനുമായുള്ള സൗഹൃദത്തിന് ഇതിലും വലിയൊരു ഉദാഹരണം വേറെ ഇല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
"സ്നേഹം "അതുകൊണ്ട് നേടാൻ പറ്റാത്ത ഒന്നും ഇല്ല, മെരുക്കുക എന്നതിനേക്കാൾ സ്നേഹിക്കുക എന്നതാണ് മുഖ്യമെന്ന് ആ പാപ്പാൻ കാണിച്ചു തന്നു, ഒറ്റവാക്കിൽ പറഞ്ഞാൽ "ഒരു നല്ല മനസ്സിനുടമ " എന്നായിരുന്നു ജെയ്‌സന്റെ കമന്റ്. ഏതായാലും പരസ്പരം ഹൃദയത്തോട് ചേർത്തുവെക്കുന്ന ആനക്കും പാപ്പാനും ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്.
എന്നാൽ ഈ ആന മുട്ടയിടുവാണേൽ ഒന്നിനെ തരണമെന്നും, ഇതിന്റെ കുഞ്ഞിനെ വേണമെന്നും, കുറച്ചു മീൻകറിയും ചോറും തന്നാൽ നല്ല നാടൻ പനംപട്ടയും ഓല മടലും തരാം പാപ്പാനെ എന്നുമുള്ള രസകരമായ അഭിപ്രായങ്ങളും വീഡിയോക്ക് ചുവടെ നിറയുന്നുണ്ട്. എന്നാൽ ജെയ്സൺ ജെയിംസ് എന്നയാളുടെ കമന്റ് ഇതിൽ ഏറെ അർത്ഥവത്താകുന്നതാണ്.
"സ്നേഹം "അതുകൊണ്ട് നേടാൻ പറ്റാത്ത ഒന്നും ഇല്ല, മെരുക്കുക എന്നതിനേക്കാൾ സ്നേഹിക്കുക എന്നതാണ് മുഖ്യമെന്ന് ആ പാപ്പാൻ കാണിച്ചു തന്നു, ഒറ്റവാക്കിൽ പറഞ്ഞാൽ "ഒരു നല്ല മനസ്സിനുടമ " എന്നായിരുന്നു ജെയ്‌സന്റെ കമന്റ്. ഏതായാലും പരസ്പരം ഹൃദയത്തോട് ചേർത്തുവെക്കുന്ന ആനക്കും പാപ്പാനും ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്.