മുഖത്ത് ഷീറ്റ് മാസ്ക് വിറ്റാൽ എന്താണ് ഗുണം
മുഖത്ത് ഷീറ്റ് മാസ്ക് വിറ്റാൽ എന്താണ് ഗുണം. അതെ ഗുണങ്ങൾ ഏറെയാണ്ച. ർമ്മവുമായി ബന്ധപ്പെട്ട പലവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി പ്രവർത്തിക്കുന്നതിനാൽ ഇവയിന്ന് ലോകത്ത് വ്യാപകമായി പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കോട്ടൺ, കമ്പിളി, തേങ്ങാ പൾപ്പ്, ജെൽ, മൈക്രോഫൈബറുകൾ, പേപ്പർ, സെല്ലുലോസ് മുതലായ വിവിധതരം വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം ഷീറ്റ് മാസ്കുകൾ നിർമ്മിച്ചെടുക്കുന്നത്.
ഈ ദിവസങ്ങളിലെ നൂതന സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഫെയ്സ് ഷീറ്റ് മാസ്ക്കുകൾ. മുഖത്തിന്റെ ആകൃതിയിൽ രൂപപ്പെടുത്തിയിരിക്കുന്ന ഇത്തരം മാസ്ക്കുകളിൽ അവശ്യ പോഷകങ്ങളുടെ സെറം നിറച്ചിരിക്കുന്നു. നിങ്ങളുടെ മുഖത്തിന്റെ ഓരോ കോണുകളേയും സാന്ദ്രീകൃത സെറം കൊണ്ട് സമ്പുഷ്ടമാക്കി നിങ്ങളുടെ മുഖത്തിന്റ ഘടനയെ പൂർണ്ണമായും ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതുമാക്കി മാറ്റിയെടുക്കാൻ ഇതിൻറെ ഉപയോഗം വഴി സാധിക്കുന്നു.
ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും സൗന്ദര്യവർദ്ധക - സംരക്ഷണ വ്യവസായമാണ് നാമിന്ന് കാണുന്ന ഫെയ്സ് ഷീറ്റ് മാസ്ക്കുകളെ മാർക്കറ്റിലേക്ക് കൊണ്ടുവന്നത്. ഷീറ്റ് മാസ്കാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ ആകേ ചെയ്യേണ്ടത് മൃദുലമായ ഏതെങ്കിലും ടോണർ മുഖത്ത് പ്രയോഗിച്ച ശേഷം മുഖത്ത് ഷീറ്റ് മാസ്ക് ധരിച്ച് 20 മുതൽ 30 മിനിറ്റ് വരെ വിശ്രമിക്കുക മാത്രമാണ്. ആവശ്യമെങ്കിൽ അധികമുള്ള ഷീറ്റ് മാസ്ക് സെറം നിങ്ങളുടെ കഴുത്ത്, കൈകൾ, നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ ഉപയോഗിക്കാനും കഴിയും.
ഈ ഷീറ്റ് മാസ്കുകൾ സാധാരണയായി നാം ഉപയോഗിക്കുന്ന പീൽ-ഓഫ് മാസ്കുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഇത് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ മുഖത്ത് ക്രീം അല്ലെങ്കിൽ ജെൽ പ്രയോഗിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് ഉപയോഗിച്ച് കഴിഞ്ഞതിനെ തുടർന്ന് നിങ്ങൾക്ക് വളരെ എളുപ്പത്തിലിത് കഴുകിക്കളയാം. സാധാരണ ഫേസ് മാസ്ക് ചെയ്യുന്ന ഒരാൾ ഉപയോഗശേഷം ഫെയ്സ് വാഷ് അല്ലെങ്കിൽ ഫേഷ്യൽ ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കേണ്ടതുണ്ട്.
ഓരോ ദിവസം ഇടവിട്ട് ഇത് മുഖത്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ മുഖത്തിന് സൗന്ദര്യവും വശ്യമായ തിളക്കവും നൽകുന്നതിനു സഹായിക്കും. ചർമ്മ സംരക്ഷണത്തിനായി കൂടുതൽ സമയം നിങ്ങളുടെ കയ്യിൽ ചെലവഴിക്കാൻ ഇല്ലെങ്കിൽ രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഇത് പ്രയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കാം. ഈ രീതി പിന്തുടരുന്നത് വഴി പോഷക സമ്പുഷ്ടമായ സെറം ഒരു രാത്രി മുഴുവൻ നിങ്ങളുടെ ചർമത്തിലിരുന്നു കൊണ്ട് മികച്ച ഫലങ്ങൾ നൽകാൻ സഹായിക്കും.
ഷീറ്റ് മാസ്കുകളിൽ ഉപയോഗിച്ചിരിക്കുന്ന സാന്ദ്രീകൃത സെറം, വെള്ളത്തോടൊപ്പം ചേർത്ത് ലയിപ്പിച്ചെടുത്തതാണ്. ഇതിൽ അവശ്യ വിറ്റാമിനുകളും ഹൈലൂറോണിക് ആസിഡും അടങ്ങിയിരിക്കുന്നു. ഷീറ്റ് സെറം ചർമ്മത്തിലെ ബാഷ്പീകരിണത്തെ തടഞ്ഞുകൊണ്ട് ചർമ്മകോശങ്ങൾക്കുള്ളിലേക്ക് ഒഴുകിയിറങ്ങാൻ സഹായിക്കുന്നു. നിങ്ങളൊരു സ്പായിൽ ചെയ്യുന്ന ചർമ്മസംരക്ഷണത്തിൻ്റെ അതേ അനുഭവങ്ങൾ പകർന്നു നൽകുകയും എല്ലായിപ്പോഴും മുഖത്ത് തിളക്കവും സൗന്ദര്യവും നിലനിർത്തുകയും ചെയ്യുന്നു ഇത്.ഇത് കറുത്ത പാടുകളെ കുറയ്ക്കുകയും സ്വാഭാവിക തിളക്കത്തെ പുന:സ്ഥാപിക്കുകയും ചെയ്തുകൊണ്ട് യുവത്വം നിലനിർത്തുന്ന ചർമ സ്ഥിതി നൽകുന്നു.
സമയം കടന്നു പോകുന്നതിനോടൊപ്പം നമ്മുടെ ചർമ്മത്തിൻ്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാറുണ്ട്. അത് വീണ്ടെടുക്കാനായി ശരിയായ പരിചരണം നടത്തേണ്ടത് അത്യാവശ്യമാണ്. വിറ്റാമിൻ സി, കൊളാജൻ, ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഫേസ് ഷീറ്റ് മാസ്കുകൾ ചർമത്തിലെ ദോഷകരമായ ഫ്രീ റാഡിക്കൽ നാശനഷ്ടങ്ങളെ തടയുകയും മുഖചർമ്മത്തെ ചികിത്സിക്കുകയും ചെയ്യുന്നു.ദൈനംദിന ജോലികളിൽ ഏർപ്പെടുന്ന മിക്ക സ്ത്രീകളുടെയും മുഖ ചർമ്മത്തിൽ അലർജികളും മറ്റു പ്രകോപനങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ചാർക്കോൾ, കറ്റാർ വാഴ, അവശ്യ എണ്ണകൾ, കഫീൻ തുടങ്ങിയ ചേരുവകൾ അടങ്ങിയ ഷീറ്റ് മാസ്കുകൾ ഉപയോഗിക്കുന്നത് വഴി ചർമ്മത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെയും ബാക്ടീരിയകളെയും നീക്കം ചെയ്യാൻ സഹായിക്കും. ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കുകയും മിനുസമാർന്നതും തിളക്കമുള്ളതുമാക്കി മാറ്റുകയും ചെയ്യും.
സീഡ് ഓയിൽ, ഗ്ലിസറിൻ, ഫ്രൂട്ട് എക്സ്ട്രാക്റ്റുകൾ തുടങ്ങിയവ ചേർത്ത് തയ്യാറാക്കുന്ന ഷീറ്റ് മാസ്കുകൾ ചർമ്മത്തെ ശാന്തമാക്കികൊണ്ട് ആവശ്യമായ ജലാംശം നൽകാൻ സഹായിക്കുന്നവയാണ്. ഇത് മുഖത്തെവരണ്ട പാടുകളെ നീക്കം ചെയ്യുകയും തിളക്കമുള്ളതും പുതുമയുള്ളതുമായ രൂപം നൽകാൻ സഹായിക്കുകയും ചെയ്യുന്നു.പ്രായാധിക്യം മൂലം മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചുളിവുകൾ, നേർത്ത വരകൾ, പാടുകൾ മുതലായവയുടെ അടയാളങ്ങളെ കുറച്ചുകൊണ്ട് യുവത്വമുള്ള ചർമ്മസ്ഥിതി നേടിയെടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പ്രായാധിക്യം മൂലം ചർമത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പരിഹരിക്കാനായി കറ്റാർ വാഴ, വിച്ച് ഹെയ്സൽ, ഹൈലൂറോണിക് ആസിഡ്, തുടങ്ങിയവയുടെ ഫെയ്സ് ഷീറ്റ് മാസ്കുകൾ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.