കരിപ്പൂർ വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായം

Divya John
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായം പ്രഖ്യാപിച്ചു സർക്കാർ. അതായത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം, നിസാരപരിക്കുള്ളവര്‍ക്ക് 50,000 രൂപ എന്നിങ്ങനെയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് പുറമെയാണ് ധനസഹായം. അതേസമയം കരിപ്പൂരിലെ വിമാനാപകടം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി. ആരെയും ആശ്ചര്യപ്പെടുത്തുന്ന മികവോടെ ആയിരുന്നു രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു.

  വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്രസഹായം പ്രഖ്യാപിച്ചത്. എന്നാൽ അപകടത്തിൽ മരണപ്പെട്ടവർക്ക് കോവിടാനെന്ന പേരിലുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.കരിപ്പൂർ വിമാനാപകടത്തിൽ തല നാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടതെന്നും, ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലുമാണ് അബ്ദുള്‍ റാഫിയും കുടുംബവും.  'ലാന്‍റിങ് സമയത്ത് വിമാനത്തിന് എന്തോ തകരാറ് സംഭവിച്ചത് പോലെ തോന്നിയിരുന്നു, പെട്ടെന്ന് ഉയര്‍ന്നും പിന്നെ താണും വിമാനം പെട്ടെന്ന് കുത്തനെ വീണത് മാത്രം ഞാന്‍ ഓര്‍ക്കുന്നു, എന്‍റെയും കുടുംബത്തിന്‍റെയും ജീവിതം ദൈവം തിരിച്ചു തന്നല്ലൊ?' കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കാസര്‍കോട് കുണിയയിലെ അബ്ദുല്‍ റാഫിയുടെ വാക്കുകളാണിവ.

   അപകടവിവരമറിഞ്ഞ് ഇന്നലെ രാത്രിയില്‍ തന്നെ റാഫിയുടെ പിതാവ് കല്ലിങ്കാല്‍ അബ്ദുല്‍ ഹമീദ് വാഹനവുമായി കരിപ്പൂരിലെത്തിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപെട്ടതോടെ റാഫിയും കുടുംബവും നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ടിക്കറ്റ് ലഭിക്കാന്‍ വൈകിയതിനാല്‍ ഇന്നലെയാണ് നാട്ടിലേക്ക് വരാന്‍ നിയോഗം ലഭിച്ചത്. രണ്ട് വര്‍ഷമായി കുടുംബസമേതം ഷാര്‍ജയില്‍ താമസിച്ചുവരികയായിരുന്നു. പ്രവാസ ജീവിതത്തോടെ തല്‍ക്കാലം വിടപറഞ്ഞ് നാട്ടില്‍ താമസം തുടങ്ങാനെത്തുന്ന വേളയിലാണ് വിമാനദുരന്തമെത്തിയത്. അപകടത്തിനിടേ മൊബൈലും ലഗേജുകളും നഷ്ടമായെങ്കിലും തന്‍റെയും കുടുംബത്തിന്‍റെയും ജീവിതം തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് റാഫിയിപ്പോള്‍.

   യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നാട്ടുകാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, എന്‍ഡിആര്‍എഫ് തുടങ്ങി മുഴുവന്‍ പേരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.വിമാനത്തില്‍ യാത്ര ചെയ്ത മുഴുവന്‍ പേര്‍ക്കും സ്രവ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവര്‍ക്ക് ഉള്‍പ്പെടെ കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. ഇതുവരെ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

  ദുരന്തമുഖത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിനായി കാണിച്ച അതേ മനുഷ്യത്വവും സാമൂഹികപ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചുകൊണ്ട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ മുന്നിട്ടിറങ്ങിയവരും സംഭവസ്ഥലത്ത് കൂടിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും സ്വയം നിരീക്ഷണത്തിൽ പോവുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യർത്ഥിക്കുകയുണ്ടായി.

Find Out More:

Related Articles: