ഇവരെ കൊണ്ട് തോറ്റു, പുതിയ ടോയ്ലറ്റ് പുറത്തിറക്കിയ ഒരു രാജ്യം

Divya John
വെറൈറ്റി എന്ന് പറഞ്ഞാൽ ഇതാണ്. ധാരാളം യാത്ര ചെയ്യുന്ന കൂട്ടത്തിൽ ആണ് നിങ്ങൾ എങ്കിൽ നിരവധി അവസ്ഥയിലൂടെ നിങ്ങൾ കടന്നു പോയിട്ടുണ്ടാകും. എന്ത് അവസ്ഥ എന്നല്ലേ? യാത്രയ്ക്ക് പോകുമ്പോ 'ശങ്ക' അനുഭപ്പെടാത്തവർ വളരെ ചുരുക്കം ആയിരിക്കും. പിന്നീട് പൊതു ശൗച്യാലയം തേടിയുള്ള ഒരു ഓട്ടം ആയിരിക്കും. ഒടുവിൽ ഒരെണ്ണം തപ്പിപ്പിടിച്ച് 'കാര്യം സാധിക്കാൻ' കയറുമ്പോഴാവും ശോച്യാവസ്ഥ കണ്ട് വേണ്ട എന്നും കരുതി തിരിച്ചിറങ്ങാൻ നിർബന്ധിതരാവുക. എന്നാൽ ഇനി ജപ്പാനിൽ പോയാൽ ആ ബുദ്ധിമുട്ടുണ്ടാകില്ല.

 
  കാരണം  ജപ്പാൻകാരുടെ സ്വതസിദ്ധമായ 'ടെക്നോളോജിക്കൽ ബ്രില്ലിയൻസ്' അതിന്റെ തന്മയത്വത്തോടെ കാണിക്കുന്നതാണ് പുത്തൻ 'ഫുൾ ഓപ്പൺ' ടോയ്ലറ്റ് എത്തിയിരിക്കുകയാണ്. അതെ തലസ്ഥാന നഗരമായ ടോക്യോയിലെ പാർക്കിൽ നിപ്പോൺ ഫൌണ്ടേഷൻ പുതുതായി നിർമ്മിച്ച പൊതു ശൗച്യാലയം ഒരു പക്ഷെ നിങ്ങൾ ലോകത്തെവിടെയും കണ്ടിരിക്കാൻ സാധ്യതയില്ല. അകത്ത് നടക്കുന്നത് പുറത്താർക്കും കാണാൻ പറ്റാത്ത വിധമുള്ള ഗ്ലാസ് അല്ല. സുതാര്യമായ ഗ്ലാസ്. ഇതിനകത്ത് ഇരുന്നു എങ്ങനെ കാര്യം സാധിക്കും എന്നോർത്ത് വിഷമിക്കണ്ട. അവിടെയാണ് ജാപ്പനീസ് ബ്രില്ലിയൻസ്.


 ടോക്കിയോ നഗരത്തിലെ യോയോഗി ഫുകമാക്കി മിനി പാർക്കിലും, ഹാരു-നോ-ഒഗാവ കമ്മ്യൂണിറ്റി പാർക്കിലും സ്ഥാപിച്ചിരിക്കുന്ന ടോയ്‌ലെറ്റുകളുടെ ചുവരുകൾ എന്താണെന്നോ? നല്ല ഒന്നാംതരം ഗ്ലാസ്.  അകത്ത് നടക്കുന്നതൊക്കെ പുറമെയുള്ളവർക്ക് കൃത്യമായി കാണാം. പക്ഷെ ഒരാൾ ഈ ബാത്റൂമിലെ അകത്തുകയറി വാതിലടച്ചാൽ ഈ ഗ്ലാസ് പതിയെ അകത്തെ കാഴ്ചകൾ അവ്യക്തമാക്കും. ഗ്ലാസിൽ സ്റ്റിക്കർ പതിച്ചതുപോലെയുള്ള എഫക്റ്റ് വരുന്നതോടെ അകത്തുനടക്കുന്ന കാര്യങ്ങൾ മാലോകർ അറിയും എന്ന പേടിയില്ലാതെ ചെയ്യാം.


 പല നിറങ്ങളിലാണ് ഈ ടോയ്ലറ്റുകളുടെ സുതാര്യമായ ഗ്ലാസ്സുകൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ  ബാത്റൂമിലെ അകത്ത് കയറാതെ തന്നെ അകം വീക്ഷിക്കാനും വൃത്തിയുള്ളത് എന്ന് തോന്നിയാൽ മാത്രം ഉപയോഗിക്കാനുമുള്ള സൗകര്യം ആണ് ഈ ടോയ്‌ലെറ്റ് ബാത്റൂമുകൾ ഒരുക്കുന്നത്. എന്താണ് ഇപ്പൊ ഇങ്ങനെ ഒരു ഗ്ലാസ് ടോയ്ലറ്റിന്റെ ആവശ്യം? എന്നാൽ വെറൈറ്റി ആയ ശൗച്യാലയം കാണാൻ ധാരാളം പേരാണ് ടോക്യോയിലെ ഈ പാർക്കുകളിൽ എത്തുന്നത്.

  വരുന്നവർ എല്ലാവരും 'കാര്യം സാധിക്കുന്നുണ്ടോ' എന്നറിയില്ല എങ്കിലും #TokyoToilet എന്ന ഹാഷ്ടാഗിൽ സമൂഹ മാധ്യമങ്ങളിൽ ധാരാളം ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതൊരല്പം ഓവറല്ലേ എന്ന് ചിന്തിക്കല്ലേ. മാത്രമല്ല രാത്രികാലങ്ങളിൽ ഗ്ലാസിന്റെ നിറത്തിനനുസരിച്ച് പ്രകാശിക്കുന്നത് ഏറെ ഭംഗിയും പാർക്കിന് നൽകുന്നുണ്ട്. 

Find Out More:

Related Articles: