സോഷ്യൽ മീഡിയയിൽ വൈറലായി താരങ്ങൾ
രണ്ടു പേരുടേയും കമന്റുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ഇതോടെ പൃഥ്വിരാജ് കമന്റുമായെത്തി. ഈ കളി കൊള്ളാലോ എന്നായിരുന്നു പൃഥ്വിയുടെ കമന്റ്. പൃഥ്വിരാജും ടൊവിനോയും വളരെ അടുത്ത സുഹൃത്തുക്കളാണ്. പൃഥ്വി പ്രധാന വേഷത്തിലെത്തിയ സെവന്‍ത്ത് ഡേയില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ ടൊവിനോയും എത്തിയിരുന്നു. പിന്നീട് എന്നു നിന്റെ മൊയ്തീന്‍. എസ്ര, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതേസമയം ഈയിടയ്ക്കാണ് മറ്റൊരു വൈറൽ വാർത്ത പുറത്ത് വന്നത്.
കഴിഞ്ഞ ദിവസം അച്ഛനൊപ്പമുള്ള ടൊവിനോയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ടിനിടെയുള്ള ചിത്രവുമായി പൃഥ്വിരാജുമെത്തിയിരിക്കുകയാണ്.മലയാള സിനിമയിലെ മസിലളിയന്മാരാണ് പൃഥ്വിരാജും ടൊവിനോ തോമസും. ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഇവരുടെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറാറുണ്ട്.ആടുജീവിതത്തിനായി മെലിഞ്ഞ പൃഥ്വിരാജ് വീണ്ടും മസില്‍മാനായി മാറിയെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമായി മനസിലാക്കാം.
എന്നാല്‍ ചിത്രത്തിന് കമന്റുമായി ടൊവിനോ എത്തിയതോടെ ആരാധകര്‍ക്ക് ലഭിച്ചത് ചിരിക്കാനുള്ള വകയാണ്.ഡയറ്റിങ് അവസാനിപ്പിച്ച് ഭക്ഷണവും വ്യായമവും ആരംഭിച്ചപ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. പരിശീലനത്തിന് ശേഷമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.ഈ ചിത്രത്തിന് അമ്പോ പൊളി എന്നായിരുന്നു ടൊവിനോയുടെ കമന്റ്. പിന്നാലെ പൃഥ്വിരാജിന്റെ മറുപടിയെത്തി. വരു നമുക്ക് ഒരുമിച്ച് ജിമ്മാം. അപ്പനേയും കൂട്ടിക്കോ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഇതിനും ടൊവിനോ മറുപടി നല്‍കി. ഉറപ്പായിട്ടും, ഞാനും അപ്പനും റെഡി എന്നായിരുന്നു ടൊവിനോ നല്‍കിയ മറുപടി. ഇരുവരുടേയും മറുപടികള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.