ലോക്ക് ഡൗൺ നീക്കങ്ങൾ നിരസിക്കാതെ കേരളം, കേന്ദ്രം പിന്തള്ളി
ലോക്ക് ഡൗൺ നീക്കങ്ങൾ നിരസിക്കാതെ കേരളം, അഭ്യർഥന പിന്തള്ളി കേന്ദ്രവും. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനെതിരായിട്ടാണ് കേന്ദ്രം മറുപടി നൽകിയതും. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ലോക്ക് ഡൗൺ നിലവിൽ വന്നു. പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും ആഴ്ചയിൽ രണ്ട് ദിവസം ലോക്ക് ഡൗണാണ്.
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണ്.സാമൂഹിക - സാമ്പത്തിക വശങ്ങൾ പരിഗണിച്ച ശേഷമാകും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്ന് മന്ത്രിമാർ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ കൂടുതൽ ചർച്ചകൾ സർക്കാർ നടത്തും. പ്രതിപക്ഷവുമായി വിഷയത്തിൽ തുറന്ന ചർച്ചകളുണ്ടാകും. ഇതിന് ശേഷമാകും ലോക്ക് ഡൗൺ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുക.
സംസ്ഥാനം ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയ സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗണിലേക്ക് കേരളം പോകാനുള്ള സാധ്യത കൂടുതലാണ്. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ നിലവിലുള്ള മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങൾ ഗുരുതരമായ സാഹചര്യം നേരിടുകയാണ്. ഡൽഹിയിൽ രോഗ വ്യാപനമുണ്ടെങ്കിലും ലോക്ക് ഡൗൺ തീരുമാനം നേട്ടമാകില്ലെന്ന വിലയിരുത്തലിലാണ്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നത്. ഇതിനിടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.നിലവിലെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യ ബ്രസീലിനെ മറികടക്കാനുള്ള സാധ്യത കൂടുതലാണ്. രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് മടങ്ങി. സമാനമായ സാഹചര്യവും ചർച്ചകളും കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു.
കേന്ദ്ര സർക്കാർ അൺലോക്ക് നടപടികൾ ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണനിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് തിരിച്ചടിയാണ്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യയും - ബ്രസീലും തമ്മിൽ ഒരു ലക്ഷം കൊവിഡ് കേസുകളുടെ വ്യത്യാസമാണുള്ളത്.