കൊവിഡ് 19 രോഗം ഏഴുതരം; കണ്ടെത്തലുമായി ഗവേഷകർ

Divya John
കൊവിഡ് 19 രോഗം ഏഴുതരമാണ് കണ്ടെത്തലുമായി ഗവേഷകർ. രോഗം ബാധിച്ച് രണ്ടര മാസത്തിനു ശേഷവും ശരീരത്തിലെ പ്രതിരോധശേഷിയിൽ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. കൊവിഡ് 19 രോഗചികിത്സയിലും വാക്സിൻ ഗവേഷണത്തിലും വലിയ ഗുണം ചെയ്യുന്ന പഠനമാണ് നടന്നിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.കൊവിഡ് 19 രോഗബാധ സംബന്ധിച്ച് നിർണായകമായ കണ്ടെത്തലുമായി ഗവേഷകർ. നോവൽ കൊറോണ വൈറസ് ബാധിച്ചാൽ ഏഴു തരത്തിലുള്ള "രോഗബാധകൾ" ഉണ്ടാകാമെന്നാണ് പുതിയ കണ്ടെത്തൽ. അലർജി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ ഗവേഷണത്തിൻ്റെ വിവരങ്ങളുള്ളത്. കൊവിഡ് രോഗമുക്തി നേടിയ 109 പേരിലും അല്ലാത്ത 98 പേരിലുമാണ് പഠനം നടത്തിയത്. വിവിധ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് കൊവിഡ് ബാധിക്കുമ്പോൾ പല തരത്തിലുള്ള ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെന്ന് ഗവേഷണത്തിൽ കണ്ടെത്തി. ഓസ്ട്രിയയിലെ വിയന്ന മെഡിക്കൽ സർവകലാശാലയിലെ ഗവേഷകരുടേതാണ് പഠനം.

  ഇതിനു പുറമെ, "കണ്ണുകൾക്കും ശ്രേഷ്മസ്ഥരങ്ങൾക്കും പഴുപ്പ്", ന്യൂമോണിയ, ശ്വാസതടസ്സം എന്നിങ്ങനെയുള്ള "ശ്വാസകോശ പ്രശ്നങ്ങൾ", വയറിളക്കം, ഛർദ്ദിൽ, തലവേദന തുടങ്ങിയ "ദഹനപ്രശ്നങ്ങൾ", "രുചിയും മണവും നഷ്ടപ്പെടുന്നതും മറ്റു രോഗലക്ഷണങ്ങളും" എന്നിങ്ങനെയാണ് ഗവേഷകർ രോഗലക്ഷണങ്ങളെ തിരിച്ചത്.ചില ഗ്രൂപ്പുകളിൽ ഫ്ലൂവിനു സമാനമായ ലക്ഷണങ്ങളും ചില ഗ്രൂപ്പുകളിൽ ജലദോഷപ്പനിയ്ക്ക് സമാനമായ ലക്ഷണങ്ങളുമാണ് കണ്ടെത്തിയതെന്ന് പഠനത്തിൽ പറയുന്നു. പനി, കുളിര്, ക്ഷീണം, കഫക്കെട്ട് തുടങ്ങി "ഫ്ലൂവിനു സമാനമായ ലക്ഷണങ്ങൾ" ഉള്ളവരായിരുന്നു ഒരു വിഭാഗം. എന്നാൽ മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ട വരളൽ, മൂക്കടപ്പ്, ശരീരവേദന തുടങ്ങി "ജലദോഷപ്പനിയ്ക്ക സമാനമായ ലക്ഷണങ്ങൾ" ആണ് മറ്റൊരു വിഭാഗത്തിന് അനുഭവപ്പെട്ടത്.

കൊവിഡ് 19 ബാധിച്ചവരുടെ രക്തത്തിൽ ദീർഘകാലം അത് തിരിച്ചറിയാൻ സാധിക്കുന്ന അടയാളങ്ങളുണ്ടാകുമെന്നും അത് വിരളടയാളം പോലെയാണെന്നും പഠനത്തിൽ തെളിഞ്ഞു. ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്ന ഗ്രാനുലോസൈറ്റുകൾ കൊവിഡ് ബാധിതരിൽ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ രോഗം ബാധിച്ച് ആഴ്ചകൾക്ക് ശേഷവും പ്രതിരോധ സംവിധാനം വളരെ ഉയർന്ന തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ലേഖനത്തിൽ പറയുന്നു. "പ്രായം കുറഞ്ഞ പ്രതിരോധസംവിധാനമുള്ളവരിലാണ്" രുചിയും മണവും ഉണ്ടാകുന്നതെന്ന് കണ്ടെത്തയിതായി ഗവേഷകർ പറഞ്ഞു.

തൈമസ് ഗ്രന്ഥിയിൽ നിന്ന് ഉണ്ടാകുന്ന ടി ലിംഫോസൈറ്റുകൾ എന്ന പ്രതിരോധ കോശങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഇത് കണ്ടെത്തുന്നത്െന്ന് ലേഖനത്തിൻ്റെ കർത്താക്കളിൽ ഒരാലായ വിൻഫ്രീഡ് എഫ് പിക്കിൾ പറഞ്ഞു. "ഇതോടെ പ്രൈമറി കൊവിഡ് 19 രോഗത്തിലെ ഒന്നു മുതൽ മൂന്നു വരെയുള്ള സിസ്റ്റമിക് വിഭാഗങ്ങളും ആറു മുതൽ ഏഴുവരെയുള്ള അവയവ കേന്ദ്രീകൃതമായ ഗ്രൂപ്പുകളും കണ്ടെത്താൻ നമുക്ക് കഴിഞ്ഞു." അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: