ദുർമേദസ് നീക്കാൻ ആയുർവേദം പറയുന്നത് ഇങ്ങനെ

Divya John
ദുർമേദസ് നീക്കാൻ ആയുർവേദം പറയുന്നത് ഇങ്ങനെയാണ്. ചില പ്രത്യേക വസ്തുക്കൾ വെറും വയറ്റിൽ കഴിച്ചാൽ ഇത് തടി കുറയ്ക്കാൻ സഹായിക്കുമെന്നതാണ് ആയുർവേദം പറയുന്നത്. ദഹന പ്രക്രിയ ശക്തിപ്പെടുത്തിയും ശരീരത്തിലെ ടോക്‌സിനുകൾ നീക്കം ചെയ്തുമെല്ലാമാണ് ഇത്തരം ഗുണങ്ങൾ ലഭിയ്ക്കുന്നത്. ഒഴിഞ്ഞ വയറ്റിൽ, വെറും വയറ്റിൽ ചില പ്രത്യേക ഭക്ഷണ വസ്തുക്കൾ കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം ഗുണം നൽകുമെന്ന് ആയുർവേദം പറയുന്നു. ഇതല്ലാതെ ഭക്ഷണം കഴിയ്ക്കാനും ആയുർവേദം ചില ചിട്ടകൾ പറയുന്നുണ്ട്.ആയുർവേദം പൊതുവേ വിശ്വാസ യോഗ്യമായ ശാസ്ത്രശാഖയാണ്. പാർശ്വ ഫലങ്ങളിലെന്നതിനാൽ തന്നെ ലോകമെങ്ങും അംഗീകരിയ്ക്കപ്പെട്ട ശാസ്ത്രശാഖയാണിത്. പല രോഗങ്ങൾക്കും ഇതിൽ ചികിത്സ പറയുന്നു. ആരോഗ്യത്തിനൊപ്പം സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ആയുർവേദം മരുന്നാണ്. പലരേയും അലട്ടുന്ന അമിതവണ്ണം, ദുർമേദസ് പോലുള്ള പ്രശ്‌നങ്ങൾക്കും ആയുർവേദം മരുന്നു പറയുന്നുണ്ട്.

ഉലുവാ വെള്ളമാണ് ആയുർവേദം വെറും വയറ്റിൽ കുടിച്ചാൽ തടി കുറയ്ക്കുമെന്നു പറയുന്ന ഒന്ന്. ഒരു പിടി ഉലുവ തലേന്നു രാത്രിയിൽ വെള്ളത്തിലിട്ടു വച്ച് രാവിലെ ഇതൂറ്റി കുടിയ്ക്കാം. ഇതല്ലെങ്കിൽ ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം. ഇത് ദുർമേദസ് ഒഴിവാക്കാൻ ആയുർവേദം പറയുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഇതു പോലെ തന്നെ അയമോദകവും പരീക്ഷിയ്ക്കാം. അയമോദകം വെള്ളത്തിൽ തിളപ്പിച്ച് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. അയമോദകം ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണ്. വയറിന്റെ ആരോഗ്യത്തിന് മികച്ചതുമാണ്.ഇതും ഉണക്കിയ നെല്ലിക്ക, ഉണക്കിയ കടുക്ക എന്നിവയും ചേർത്തു വെള്ളം തയ്യാറാക്കി കുടിയ്ക്കുന്നതും ഇവ ചേർത്ത് ഉണക്കിപ്പൊടിച്ചു കഴിയ്ക്കുന്നതുമെല്ലാം തന്നെ തടി കുറയ്ക്കാൻ ഏറെ നല്ലതാണ്. ഇതിനു പുറമേ ശരീരത്തിനും വയറിന്റെ പല പ്രശ്‌നങ്ങൾക്കും മരുന്നാകുന്ന ഒന്നു കൂടിയാണിത്. ത്രിഫല ചൂർണം ചൂടുവെള്ളത്തിൽ കലക്കി ഭക്ഷണത്തിന് മുൻപു കഴിയ്ക്കുന്നത് ആയുർവേദം തടി കുറയ്ക്കാൻ നിർദേശിയ്ക്കുന്ന ഒന്നാണ്.

ത്രിഫലയാണ് ആയുർവേദം പറയുന്ന, തടി കുറയ്ക്കാൻ സഹായകമായ ഒന്ന്. ഇത് ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും മികച്ച ഒന്നാണിത്.തേൻ പൊതുവേ കൊഴുപ്പു കത്തിച്ചു കളയാൻ മികച്ച ഒന്നാണ്. വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കുടിയ്ക്കുന്നത് ആയുർവേദം നിർദേശിയ്ക്കുന്ന ഒന്നാണ്. ഇതിനു പുറമേ വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യും ഒപ്പം ഒരു ഗ്ലാസ് ചൂടുവെള്ളവും ആയുർവേദം നിർദേശിയ്ക്കുന്ന മറ്റൊന്നാണ്.ചെറുചൂടുള്ള വെള്ളത്തിൽ അൽപം തേൻ കലക്കി കുടിയ്ക്കുന്നത് ആയുർവേദത്തിൽ ദുർമേദസ് കളയാനായി നിർദേശിയ്ക്കപ്പെടുന്ന ഒരു വഴിയാണ്.

എന്നാൽ ഇത് നിർബന്ധമെങ്കിൽ ഹെർബൽ ചായ പരീക്ഷിയ്ക്കുന്നത് ഗുണം നൽകുമെന്ന് ആയുർവേദം പറയുന്നു.. 1 ടീസ്പൂൺ ജീരകം, 1 ടീസ്പൂൺ പെരുംജീരകം, 1 ടീസ്പൂൺ മല്ലി, 1 ഏലം, കുറച്ച് അയമോദകം എന്നിവ എടുക്കുക. ഇവയെല്ലാം 500 മില്ലി വെള്ളത്തിൽ തിളപ്പിക്കുക, വെള്ളം അതിന്റെ അളവിന്റെ പകുതി കുറയ്ക്കുന്നതുവരെ. ദഹനക്കേട് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഒഴിഞ്ഞ വയറ്റിൽ ഈ ചായ കുടിക്കുക. വെറും വയറ്റിൽ ചായ, കാപ്പി ശീലങ്ങൾ ആയുർവേദം നിർദേശിയ്ക്കുന്നില്ല. 

Find Out More:

Related Articles: