ഗവേഷണസ്ഥാപനത്തിന് ഗോൾവാൾക്കറുടെ പേര് വേണ്ടായെന്നും, ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേരിടണമെന്നും മുഖമന്ത്രി പിണറായി വിജയൻ
പുതിയ ക്യാംപസിന് ശ്രീ ഗുരുജി മാധവ് സദാശിവ് ഗോൾവാർക്കർ നാഷണൽ സെൻ്റർ ഫോർ കോംപ്ലക്സ് ഡിസീസസ് ഇൻ ക്യാൻസർ ആൻ്റ് വൈറൽ ഇൻഫെക്ഷൻസ് എന്ന് പേരിടാനുള്ള നീക്കം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന് എഴുതിയ കത്തിൽ വ്യക്തമാക്കി. പുതിയ ക്യാംപസിന് ശ്രീ ഗുരുജി മാധവ് സദാശിവ് ഗോൾവാർക്കർ നാഷണൽ സെൻ്റർ ഫോർ കോംപ്ലക്സ് ഡിസീസസ് ഇൻ ക്യാൻസർ ആൻ്റ് വൈറൽ ഇൻഫെക്ഷൻസ് എന്ന് പേരിടാനുള്ള നീക്കം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന് എഴുതിയ കത്തിൽ വ്യക്തമാക്കി. നീക്കത്തിൽ നിന്ന് പിന്മാറണമെന്നും പേരിടാനുള്ള കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് റദ്ദാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരായിരുന്നു രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി നടത്തിയിരുന്നതെന്നും ഗവേഷണ വികസനരംഗങ്ങളിൽ അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതിനായാണ് സ്ഥാപനം കേന്ദ്രസർക്കാരിന് കൈമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ നിലവിലെ പേരിനു പകരം ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേരിടുന്നത് പരിഗണിക്കണം. തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.
ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സിപിഎമ്മും വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാരിൻ്റെ നീക്കം വർഗീയവിഭജനമുണ്ടാക്കാനാണെന്ന് ഇന്ന് കോൺഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. അതേസമയം കേന്ദ്രത്തിൻ്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. കൂടാതെ വർഗീയതയെന്ന രോഗം പരത്തിയതല്ലാതെ ഗോൾവാർക്കർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നായിരുന്നു ശശി തരൂർ എംപിയുടെ ചോദ്യം.