നിയമങ്ങൾ പിൻവലിക്കുകയും, താങ്ങുവിലയും വേണമെന്നു കർഷകർ!

Divya John
സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ ആറു മണിക്കൂറോളം നീണ്ട ചർച്ച നടത്തിയിട്ടും സുപ്രധാന വിഷയങ്ങളിൽ തീരുമാനമാകാതെയാണ് പിരിഞ്ഞത്. ഈ സാഹചര്യത്തിൽ ഡൽഹിയിൽ ആഴ്ചകളായി നടക്കുന്ന കർഷക സമരം തുടർന്നേക്കും. മിനിമം താങ്ങുവില പുനസ്ഥാപിക്കുകയും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും ചെയ്യാതെ മറ്റൊരു പരിഹാരമില്ലെന്ന് കർഷക സംഘടനകൾ. കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതു സംബന്ധിച്ച വിഷയത്തിലും വൈദ്യുതി ബിൽ സംബന്ധിച്ച വിഷയത്തിലും കർഷകരും കേന്ദ്രസർക്കാരും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. 


എന്നാൽ മിനിമം താങ്ങുവില പുനഃസ്ഥാപിക്കുകയും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും ചെയ്യാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുതിർന്ന കർഷക നേതാവ് ഗുർണാം സിങ് ചാദുനി വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യാനും തുടർനടപടികൾ സ്വീകരിക്കാനുമായ സംയുക്ത കർഷക സംഘടന വെള്ളിയാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹിയിലേയ്ക്കുള്ള അതിർത്തികളിൽ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പാസാക്കിയ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. നിയമങ്ങൾ പൂർണമായി പിൻവലിക്കുകയാണ് വേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. 



 ചർച്ച വിഫലമായിരുന്നില്ലെന്നും തങ്ങൾ മുന്നയിച്ച് നാല് പ്രധാന ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ തീരുമാനമായതായും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യ കിസാൻ സഭ നേതാവുമായ ഹന്നൻ മൊല്ലാ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഈ നിയമങ്ങൾ പിൻവലിക്കാതെ മന്ദികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയും ചെയ്യുമെന്ന വാഗ്ദാനങ്ങൾക്ക് പ്രസക്തിയില്ലെന്നും അവർ പറഞ്ഞു. സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ ആറു മണിക്കൂറോളം നീണ്ട ചർച്ച നടത്തിയിട്ടും സുപ്രധാന വിഷയങ്ങളിൽ തീരുമാനമാകാതെയാണ് പിരിഞ്ഞത്. ഈ സാഹചര്യത്തിൽ ഡൽഹിയിൽ ആഴ്ചകളായി നടക്കുന്ന കർഷക സമരം തുടർന്നേക്കും.



പുതിയ കാർഷിക നിയമങ്ങൾ കാർഷിക വിപണിയുടെയും കൃഷിഭൂമിയുടെയും ഫുഡ‍് ചെയിനിൻ്റെയും നിയന്ത്രണങ്ങൾ കോർപ്പറേറ്റുകൾക്ക് കൈമാറുകയാണെന്ന് സമരരംഗത്തുള്ള അഖിലേന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾ വിഫലമായിരുന്നില്ലെന്നും എന്നാൽ തങ്ങൾ ഉന്നയിച്ച നാല് പ്രധാന വിഷയങ്ങളിൽ രണ്ടെണ്ണത്തിൽ പരിഹാരമുണ്ടായിട്ടില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. 

Find Out More:

Related Articles: