രാജ്യത്ത് ഇന്ന് 16,000 കൊവിഡ് കേസുകൾ!

Divya John
ഇന്ന് പതിനാറായിരത്തിലധികം കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് നിലവിൽ ആശങ്ക ഉയർത്തുന്നത് കേരളത്തിലെ പ്രതിദിന കേസുകളാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  2,31,036 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,03,56,845 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 29,091 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,03,56,845 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 201 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,49,850 ആയി ഉയർന്നിരിക്കുകയാണ്. 

കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. സാമ്പിളുകളുടെ എണ്ണം വർധിച്ചപ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നില്ല. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 17,65,31,997 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,96,236 സാമ്പിളുകളാണ് പരിശോധിച്ചത്. 2643 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 284 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അതേസമയം കേരളത്തിൽ 6 പേർക്ക് അതിതീവ്ര കൊവിഡ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. 

കേരളത്തിൽ ഇന്നലെ 3021 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5145 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു. ഇവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. അടുത്തയാഴ്ച കോവിഡ് വാക്‌സിൻ വിതരണം തുടങ്ങും. കൊവിഡ് വാക്സിനുകൾക്ക് ഡിസിജിഐ അനുമതി നൽകിയതിനു പിന്നാലെ നിർമാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങാനും വിതരണം ചെയ്യാനുമുള്ള നടപടികൾ ആരംഭിക്ക് കേന്ദ്രസർക്കാർ. അടുത്തയാഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് ഒരു ദേശീയ മാധ്യമത്തിൻ്റെ റിപ്പോർട്ട്.

 സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ എന്നീ വാക്സിനുകൾക്കാണ് നിയന്ത്രണങ്ങളോടെ അനുമതി. ഇതിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണവും പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ പരീക്ഷണം പൂർത്തിയാക്കാത്ത കൊവാക്സിന് നിയന്ത്രണങ്ങളോടെയാണ് അനുമതി. കൊവിഷീൽഡ് ആയിരിക്കും പ്രധാനമമായും ഉപയോഗിക്കുകയെന്നും കൊവാക്സിന് കരുതൽ എന്ന നിലയ്ക്കാണ് അനുമതി നൽകിയതെന്നും എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഉൾപ്പടെ വിതരണത്തിനെത്തുക ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്സിനായിരിക്കും. 

Find Out More:

Related Articles: