ക്യാപ്പിറ്റോളിലെ പോഡിയം മോഷ്ടിച്ചത് 'വയ ഗെറ്റി'യോ? മാധ്യമ പ്രവർത്തകന്റെ ട്വീറ്റ് വൈറലാകുന്നു!

Divya John
ക്യാപ്പിറ്റോളിലെ പോഡിയം മോഷ്ടിച്ചത് 'വയ ഗെറ്റി'യോ? മാധ്യമ പ്രവർത്തകന്റെ ട്വീറ്റ് വൈറലാകുന്നു! ബൈഡൻ അധികാരത്തിൽ എത്തുന്നത് തടയാൻ ട്രംപ് നടത്തിയ അവസാന വട്ട ശ്രമങ്ങളാണ് സഭയും സെനറ്റും യോഗം ചേരുന്ന യുഎസ് ക്യാപ്പിറ്റോളിലേക്ക് ഇരച്ച് കയറി ട്രംപ് അനുകൂലികൾ സൃഷ്ടിച്ചിരുക്കുന്നത്. ആയുധധാരികളായ നൂറുകണക്കിന് ട്രംപ് അനുകൂലികളാണ് ക്യാപ്പിറ്റോൾ വളഞ്ഞ് അക്രമം അഴിച്ചുവിട്ടത്. ബാരിക്കേറ്റുകൾ തകർത്ത് അകത്ത് കയറിയ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ അക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ ഒരു മാധ്യമപ്രവർത്തകന്റെ ട്വീറ്റ് അമേരിക്കക്കാർക്കിടയിൽ വൻ ആശയകുഴപ്പം ആണ് സൃഷ്ടിച്ചിരിക്കുന്നത്. കലാപത്തിനിടെ യുഎസ് ക്യാപ്പിറ്റോളിനകത്തേക്ക് കയറിയ ഒരു യുവാവിന്റെ ചിത്രമാണ് റയാൻ ലിസ പോസ്റ്റ് ചെയ്തത്. യുവാവ് ക്യാപ്പിറ്റോളിനകത്തെ പോഡിയം മോഷ്ടിച്ചുകൊണ്ട് പോവുകയാണ്.

 ട്രംപ് എന്ന്നെഴുതിയ തൊപ്പിയും ധരിച്ച് ക്യാമറയ്ക്ക് മുൻപിൽ കൈ വീശി, ചിരിച്ചാണ് യുവാവ് പൊടിയാവുമായി കടന്നു കളയാൻ ശ്രമിക്കുന്നത്. ഈ ചിത്രം പോസ്റ്റ് ചെയ്ത റയാൻ ലിസ ഒപ്പം എഴുതിയത് ഇങ്ങനെ "Via Getty, one the rioters steals a podium from the Capitol".പൊളിറ്റിക്കോയുടെ ചീഫ് വാഷിംഗ്‌ടൺ കറസ്‌പോണ്ടന്റ് ആയ റയാൻ ലിസ ട്വിറ്ററിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. കലാപകാരികളിൽ ഒരാൾ കാപ്പിറ്റോളിൽ നിന്ന് ഒരു പോഡിയം മോഷ്ടിക്കുന്നു', എന്നാണ് ട്വീറ്റിന്റെ രണ്ടാം ഭാഗത്തിന്റെ അർഥം. Via Getty സൂചിപ്പിക്കുന്നത് ഈ ചിത്രം താൻ പോസ്റ്റ് ചെയ്തിരിക്കുന്നത് Getty Images എന്ന ഏജൻസിയുടെ ഫോട്ടോ ആണ് എന്നുള്ളതാണ്. പക്ഷെ പണി പാളി, ട്വീറ്റ് വായിച്ച പലരും ധരിച്ചത് ചിത്രത്തിൽ കാണുന്ന യുവാവിന്റെ പേരാണ് വയ ഗെറ്റി എന്നാണ്. ഇതോടെ വയ ഗെറ്റി എന്ന് പേരുള്ള ഈ യുവാവിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി ട്വീറ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.


 മാത്രമല്ല 'ഇവനാണ് തീവ്രവാദി വയ ഗെറ്റി, ക്യാപ്പിറ്റോളിലെ പോഡിയം മോഷ്ടിച്ചവൻ', 'വയ ഗെറ്റിയെ എങ്ങിനെയും കണ്ടുപിടിച്ചു തുറുങ്കിലടക്കണം' എന്നിങ്ങനെ ട്വിറ്ററിൽ ധാരാളം പേർ തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തതോടെ റയാൻ ലിസയ്ക്ക് അത് യുവാവിന്റെ പേരല്ല എന്ന് വ്യക്തമാക്കി മറ്റൊരു പോസ്റ്റ് ചെയ്യേണ്ടി വന്നു. “വയ ഗെറ്റി ” ഒരു വ്യക്തിയല്ല. ഈ ഫോട്ടോ ഗെറ്റി ഇമേജസ് ഏജൻസിയുടേതാണ് എന്നാണർത്ഥം" റയാൻ ലിസ വീണ്ടും ട്വീറ്റ് ചെയ്തു. വിശദീകരണവുമായി എത്തിയെങ്കിലും വയ ഗെറ്റിയെ അറസ്റ്റ് ചെയ്യാൻ മുറവിളി കൂട്ടുന്ന പോസ്റ്റുകൾ ഇപ്പോഴും ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Find Out More:

Related Articles: