കൊവിഡ് വാക്സിനെടുത്ത 29 പേർ നോർവേയിൽ മരിച്ചതെങ്ങനെ?

Divya John
കൊവിഡ് വാക്സിനെടുത്ത 29 പേർ നോർവേയിൽ മരിച്ചതെങ്ങനെ? രാജ്യത്ത് ലഭ്യമായ ഒരേയൊരു കൊവിഡ് വാക്സിനായ ഫൈസർ വാക്സിൻ സ്വീകരിച്ചവരാണ് മരിച്ചവർ എല്ലാവരും. ഡിസംബർ 27ന് രാജ്യത്ത് തുടങ്ങിയ വാക്സിനേഷൻ യജ്ഞത്തിൻ്റെ ഭാഗമായി ഇതുവരെ 25,000ത്തിൽ അധികം പേർക്കാണ് നോർവീജിയൻ സർക്കാർ വാക്സിനേഷൻ നൽകിയത്.യൂറോപ്യൻ രാജ്യമായ നോർവേയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച 29 പേർ മരിച്ചെന്ന വാർത്ത ആഗോള ശ്രദ്ധ നേടിയിരുന്നു. 80 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഫൈസർ വാക്സിൻ സ്വീകരിച്ചാൽ ആരോഗ്യം അപകടത്തിലാകാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യഘട്ടത്തിൽ വിലയിരുത്തിയത്. എന്നാൽ വാക്സിൻ സ്വീകരിച്ച ശേഷം മരിച്ചവർ എല്ലാവരും 75 വയസ്സിനു മുകളിലുള്ളവരാണെന്നാണ് നോർവീജിയൻ അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ ഈ പ്രായപരിധി 75 വയസ്സായി താഴ്ത്തിയതായി സർക്കാർ അറിയിച്ചു.

 
  കൂടാതെ ഏതൊക്കെ വിഭാഗക്കാർക്കാണ് വാക്സിൻ നൽകേണ്ടതെന്ന കാര്യത്തിലും സർക്കാർ പുനഃപരിശോധന നടത്തുന്നുണ്ട്. കിടപ്പുരോഗികൾക്കും അങ്ങേയറ്റം പ്രായമായവരിലും വാക്സിൻ സ്വീകരിച്ചാൽ ആരോഗ്യസ്ഥിതി മോശമായേക്കാമെന്ന് നോർവേ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.നോർവീജിയൻ മെഡിസിൻസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് മരിച്ച 29 പേരും ഫൈസർ വാക്സിൻ സ്വീകരിച്ചവരാണ്. മരണങ്ങൾക്ക് വാക്സിനുമായി ബന്ധമുണ്ടെന്നു തന്നെയാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. മരിച്ച 29 പേരിൽ 13 പേരുടെ മരണത്തിന് വാക്സിനുമായി നേരിട്ട് ബന്ധമുണ്ടെന്നും ശേഷിക്കുന്ന 16 കേസുകൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന, പ്രായമേറിയവരാണ് മരിച്ചവരെല്ലാമെന്നാണ് അധികൃതർ പറയുന്നത്.രാജ്യത്ത് വാക്സിൻ സ്വീകരിച്ച മിക്കവർക്കും പ്രതീക്ഷിച്ചതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് മെഡിസിൻസ് ഏജൻസി പറയുന്നത്.


  കൂടാതെ മറ്റു രോഗങ്ങൾ ഉള്ളവരിൽ ആ രോഗങ്ങൾ വഷളാകുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഏറെ വർഷം ജീവിക്കാൻ ഇടയില്ലാത്തവർക്ക് വാക്സിനെടുത്തതു കൊണ്ട് വളരെ ചെറിയ ഗുണം മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നും ചിലപ്പോൾ ഒരു പ്രയോജനവും ചെയ്തില്ലെന്നു വരാമെന്നും നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് പറയുന്നു. എന്നാൽ ഗുരുതരമായ രോഗങ്ങൾ ഉള്ളവരിൽ വാക്സിൻ ഉണ്ടാക്കുന്നത് ചെറിയ പാർശ്വഫലങ്ങളാണെങ്കിൽ പോലും അത് തീവ്രമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നും അവർ വ്യക്തമാക്കുന്നു.

  ഛർദ്ദി, വയറിളക്കം, പനി, ഇഞ്ചക്ഷൻ എടുത്തിടത്ത് വേദന തുടങ്ങിയവയാണ് പൊതുവെ ഫൈസർ വാക്സിൻ്റെ പാർശ്വഫലങ്ങൾ. ഫൈസർ വാക്സിൻ വികസിപ്പിച്ച ബയോൺടെക്ക് എന്ന സ്ഥാപനവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തുമായി സഹകരിച്ചാണ് വാക്സിൻ മരണങ്ങളിൽ ഫൈസർ കമ്പനി അന്വേഷണം നടത്തിയത്. സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്നും പ്രതീക്ഷിച്ചതു പോലുള്ള പ്രത്യാഘാതങ്ങൾ മാത്രമാണ് ഉണ്ടായതെന്നുമാണ് കമ്പനി വിശദീകരിച്ചത്. അതേസമയം, ചെറുപ്പക്കാരും ആരോഗ്യമുള്ളവരും വാക്സിനെടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കരുതെന്നും നോർവേ സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.

Find Out More:

Related Articles: