സിനിമകൾ വാടകയ്‌ക്കെയുകാം വാങ്ങാം: ബുക്ക്-മൈ-ഷോ സ്ട്രീം എത്തി!

Divya John
സിനിമകൾ വാടകയ്‌ക്കെയുകാം വാങ്ങാം: ബുക്ക്-മൈ-ഷോ സ്ട്രീം എത്തി! തിരിച്ചുവരവിന്റെ പാതയിൽ ആണെങ്കിലും പഴയപടി ജനങ്ങൾ സിനിമ തീയറ്ററുകൾ ഉത്സവപ്പറമ്പാകുന്ന സ്ഥിതിവിശേഷം ഉണ്ടാകാൻ കാലമേറെ പിടിക്കും. ഈ സാഹചര്യത്തിൽ പുത്തൻ ബിസ്സിനസ്സ് മോഡലുകൾ തിരഞ്ഞെടുക്കാൻ സിനിമ മേഖലയിലുള്ളവർ നിർബന്ധിതരാകും. പ്രമുഖ ഓൺലൈൻ സിനിമ ടിക്കറ്റിങ് വെബ്‌സൈറ്റ് ആയ ബുക്ക്-മൈ-ഷോയും കളം ഒന്ന് മാറ്റിപ്പിടിക്കുകയാണ്. വീഡിയോ-ഓൺ-ഡിമാൻഡ് സേവനമായ 'ബുക്ക്-മൈ-ഷോ സ്ട്രീം' ആണ് പുതുതായി വിപണിയിൽ എത്തിയിരിക്കുന്നത്.കൊവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരവോടെ ഏറെ വെല്ലുവിളി നേരിട്ട ഒരു മേഖലയാണ് സിനിമ.



പുത്തൻ സിനിമകൾ സീരീസുകൾ എന്നിവ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വാങ്ങുകയോ, വടക്കയ്ക്കെടുക്കയോ ചെയ്യാം എന്നതാണ് ബുക്ക്-മൈ-ഷോ സ്ട്രീമിന്റെ പ്രത്യേകത. മാത്രമല്ല ബുക്ക് മൈഷോ ആപ്പ്, ബുക്ക് മൈഷോ വെബ്സൈറ്റ്, ആപ്പിൾ ടിവി, ആൻഡ്രോയിഡ് ടിവി, ഫയർസ്റ്റിക്ക്, ക്രോംകാസ്റ്റ്, ഡെസ്ക്ടോപ്പ് ബ്രൗസറുകൾ എന്നിവയുടെയെല്ലാം ബുക്ക്-മൈ-ഷോ സ്ട്രീമിന്റെ സേവനം ഉപയോഗപ്പെടുത്താം.ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്ക്സ് തുടങ്ങിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റുഫോമുകളിൽ നിന്നും ഒരല്പം വ്യത്യസ്തമാണ് ബുക്ക്-മൈ-ഷോ സ്ട്രീമിന്റെ പ്രവർത്തന രീതി. ഇതുകൂടാതെ അടുത്ത 9-12 മാസത്തിനുള്ളിൽ 2000 സിനിമകൾ കൂടെ ബുക്ക്-മൈ-ഷോ സ്ട്രീമിൽ ലഭ്യമാക്കാനാണ് പദ്ധതി എന്ന് കമ്പനി വാർത്താകുറിപ്പിൽ വ്യക്തമാക്കി തീയേറ്ററിൽ പോയി സിനിമ കാണുന്ന ആസ്വാദന രീതി ഉറപ്പിക്കാൻ എല്ലാ വെള്ളിയാഴ്ച്ചക്കിലും പുത്തൻ സിനിമകൾ ബുക്ക്-മൈ-ഷോ സ്ട്രീമിൽ അവതരിപ്പിക്കും. 



72,000 മണിക്കൂർ കാണാനുള്ള ഏകദേശം 600 സിനിമകൾ ഇപ്പോൾ തന്നെ ബുക്ക്-മൈ-ഷോ സ്ട്രീമിൽ ലഭ്യമാണ്. അതെ സമയം വിലക്കുറവുള്ള വാടകയ്ക്ക് എടുക്കുന്ന രീതി അവലംബിക്കുമ്പോൾ നിങ്ങൾക്ക് 30 ദിവസം വരെയാണ് സിനിമ കാണാനുള്ള കാലാവധി. പക്ഷെ ഒരുക്കാൻ കണ്ടു തുടങ്ങിയാൽ 2 ദിവസത്തിനുളിൽ കണ്ടുകൊണ്ടിരിക്കുന്ന സിനിമ കണ്ടു തീർക്കണം എന്ന് മാത്രം.



40 രൂപ മുതൽ 700 രൂപ വരെയാണ് പ്രീമിയർ, എക്‌സ്‌ക്‌ളൂസീവ്, വേൾഡ് സിനിമ, മിസ്സ്ഡ് ഇൻ തീയറ്റർ, ഫെസ്റ്റിവൽ ഫേവറൈറ്റ്സ് എന്നിങ്ങനെ വിവിധ വിഭങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന സിനിമകളുടെ നിരക്കുകൾ.പുതിയ ഹോളിവുഡ് സിനിമകളായ ടെനെറ്റ്, വണ്ടർ വുമൺ 1984, എസ് ഗോഡ് എസ്, ദി ക്രാഫ്റ്റ്: ലെഗസി തുടങ്ങിയ സിനിമകളെല്ലാം വിവിധ വിലയ്ക്ക് ബുക്ക്-മൈ-ഷോ സ്ട്രീമിൽ ലഭ്യമാണ്. ഒരു സിനിമ വാങ്ങുകയാണെങ്കിൽ നിങ്ങളുടെ ഇഷ്ടാനുസരണം തോന്നുന്ന സമയത്ത് നിങ്ങൾക്ക് കാണാം.

Find Out More:

Related Articles: