ജേക്കബ് തോമസ് എന്ത് കൊണ്ട് ബിജെപിയിൽ ചേർന്നു?
ചാണകം പണ്ട് വീടുകൾ ശുദ്ധിയാക്കാൻ ഉപയോഗിച്ചിരുന്നതാണ്. അതുകൊണ്ട് ജേക്കബ് തോമസിനെ ചാണകമെന്ന് വിളിക്കുന്നതിൽ സന്തോഷമാണ്. സിവിൽ സർവ്വീസ് തെരഞ്ഞെടുക്കുമ്പോൾ രാജ്യത്തേയും ജനങ്ങളേയും സേവിക്കാനാണ് ആഗ്രഹിച്ചത്. രാഷ്ട്രബോധമില്ലാത്ത ചിലരുടെ ഇഷ്ടങ്ങൾക്ക് എതിരു നിന്നപ്പോൾ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം.താൻ എന്തുകൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്ന് അദ്ദേഹം നേരത്തെ വിശദീകരിച്ചിരുന്നു. ജനങ്ങളെ സേവിക്കുന്നതിനുള്ള വേദിയായാണ് ബിജെപിയെ തെരഞ്ഞെടുത്തതെന്നാണ് ജേക്കബ് തോമസ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് ആഗ്രഹിച്ചു.
എന്‍റെ നാട്ടിൽ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ ചിലരുടെ താൽപ്പര്യങ്ങൾ കാരണം ഇതിന് സാധിച്ചില്ലെന്നുമാണ് ജേക്കബ് തോമസ് പറയുന്നത്.'സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത- ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു - അപമാനിച്ചു.
ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു, വേദനിച്ചു' ജേക്കബ് തോമസ് പറയുന്നു.ജനങ്ങൾക്കും രാജ്യത്തിനുമായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്‍റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദനും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായെന്നും ജേക്കബ് തോമസ് പറയുന്നു ഒപ്പം 'എന്‍റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ, എന്‍റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി ബിജെപി ആയത്,' ജേക്കബ് തോമസ് പറയുന്നു.