സ്വയംഭോഗം സ്ത്രീയുടെ പ്രത്യുൽപാദനത്തെ എങ്ങനെ ബാധിക്കും!

frame സ്വയംഭോഗം സ്ത്രീയുടെ പ്രത്യുൽപാദനത്തെ എങ്ങനെ ബാധിക്കും!

Divya John
സ്വയംഭോഗം സ്ത്രീയുടെ പ്രത്യുൽപാദനത്തെ എങ്ങനെ ബാധിക്കും! സ്ത്രീയും പുരുഷനും തേടുന്ന താൽപര്യങ്ങളിൽ സ്വയം ശാരീരിക സുഖം തേടുന്ന പ്രക്രിയയുമുണ്ട്. അതായത് സ്വയംഭോഗം. സ്ത്രീകളുടെ കാര്യത്തിൽ സ്ത്രീകൾ സ്വയംഭോഗം ചെയ്യുമോ പോലുളള സംശയങ്ങൾ പലർക്കുമുണ്ട്. ഇത് ആരോഗ്യത്തെയോ ഗർഭധാരണത്തോയോ ബാധിയ്ക്കുമോ തുടങ്ങിയ സംശയങ്ങളുണ്ട്. ഇത് തെറ്റെന്ന ധാരണ ഇല്ലാതിരിയ്ക്കുകയെന്നത് പ്രധാനമാണ്. ഉപകരണങ്ങളോ മറ്റോ വജൈനയ്ക്കുള്ളിലേയ്ക്കു കടത്തിയുള്ള ഇത്തരം പ്രക്രിയകൾ ചിലപ്പോൾ അണുബാധ പോലുള്ളവ വരുത്തി വയ്ക്കാം. ഇതിനാൽ തന്നെ ഇത്തരം വസ്തുക്കൾ ഉപയോഗിയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. അണുബാധയ്ക്ക് ഇട വരുത്തരുത്. മാത്രമല്ല, ഒരാൾ ഉപയോഗിയ്ക്കുന്നത് മറ്റൊരാൾ ഉപയോഗിയ്ക്കുന്നത് ഒഴിവാക്കണം.

എക്‌സ്‌ടേർണൽ സാധാരണ ഗതിയിൽ ദോഷം വരുത്തില്ല. സ്ത്രീകൾ സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യകരമായി യാതൊരു ദോഷവും വരുത്തുന്നില്ല. സ്ത്രീകൾ രണ്ടു രീതിയിൽ സ്വയംസുഖം തേടുന്നത് എക്‌സ്‌ടേർണൽ, ഇന്റേർണൽ സ്റ്റിമുലേഷൻ എന്നിങ്ങനെ രണ്ടു വിധമുണ്ട്. ഗർഭകാലത്ത് സ്വയംഭോഗം ചെയ്യാമോയെന്ന സംശയം പലർക്കുമുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിയ്ക്കുമോ തുടങ്ങിയ സംശയമാണു പലർക്കും. ഇത് സാധാരണ ഗതിയിൽ ദോഷം വരുത്തുന്നില്ല. മുകളിൽ പറഞ്ഞ പോലെ അണുബാധ പോലുള്ള കാര്യങ്ങൾ വരുത്തി വയ്ക്കാതെ ശ്രദ്ധിയ്ക്കണമെന്നു മാത്രം. കാരണം അണുബാധ ഗർഭകാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. മാത്രമല്ല, ഗർഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളിലും അവസാനത്തെ രണ്ടു മാസങ്ങളിലും ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

പലരും സ്‌ട്രെസ് ഒഴിവാക്കാൻ വേണ്ടി സ്വീകിയ്ക്കുന്ന ഇത് സ്‌ട്രെസ് കാരണമാകുന്നുവെങ്കിൽ. ഇതു പോലെ ഇതു ചെയ്യാതെ നിവൃത്തിയില്ലെന്ന അവസ്ഥയിൽ എത്തിയാൽ നിങ്ങൾ ഇതിന് അടിമപ്പെട്ട അവ്സ്ഥയിലാണ്. ഇത്തരം അവസ്ഥ നല്ലതല്ല. ഇതുമായി ബന്ധപ്പെട്ട് ഇത്തരം വീഡിയോകളും മറ്റും സ്ഥിരമായി കാണുന്നതു പോലുള്ള അവസ്ഥകളും സ്വയംഭോഗം ദോഷത്തിലെത്തിയ്ക്കുന്നതിനുള്ള കാരണമാകുന്നു. മാത്രമല്ല, ഇത് പങ്കാളിയുമായുള്ള ബന്ധത്തിൽ വരെ താൽപര്യക്കുറവും തൃപ്തിക്കുറവും ഉണ്ടാക്കിയാലും. ഒബ്‌സസീവ് കംപൽസീവ് ട്രെയ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഈ സന്ദർഭത്തിൽ യോനീസ്രവം കൂടുതൽ ഉൽപാദിപ്പിയ്ക്കപ്പെടുന്നു. ഇത് രോഗം വരുത്തുന്ന ബാക്ടീരിയകളെ പുറന്തള്ളുന്നു. ഇതുവഴി യൂറിനറി ട്രാകറ്റ് ഇൻഫെക്ഷൻ വരുന്നതു തടയും. ഓക്‌സിടോസിൻ, ഡോപമൈൻ, എൻഡോർഫിൻ തുടങ്ങിയ ഹോർമോണുകൾ ഉൽപാദിപ്പിയ്ക്കപ്പെടുന്ന. ല്ല ഉറക്കം ലഭിയ്ക്കാനുളള ഒരു സ്വാഭാവിക പ്രക്രിയയാണിത്.മാത്രമല്ല, പങ്കാളികൾ അടുത്തില്ലാത്ത സ്ത്രീകളെങ്കിൽ ഇത്തരം താൽപര്യങ്ങൾ ദോഷം വരുത്തുന്ന വഴികളിലേയ്ക്കു തിരിയാനുള്ള സാധ്യത കുറയ്ക്കുന്ന ഒരു വഴി കൂടിയാണിത്.

Find Out More:

Related Articles: