ഖത്തറിൽ രോഗ ബാധ കുറഞ്ഞില്ലെങ്കിൽ സമ്പൂർണ അടച്ചുപൂട്ടൽ?

Divya John
ഖത്തറിൽ രോഗ ബാധ കുറഞ്ഞില്ലെങ്കിൽ സമ്പൂർണ അടച്ചുപൂട്ടൽ? നാല് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നത്. മൂന്ന് ഘട്ടങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തിയിട്ടും രോഗബാധ കുറയുന്നില്ലെങ്കിൽ നാലാംഘട്ടത്തിൽ സമ്പൂർണ അടച്ചുപൂട്ടലിലേക്ക് രാജ്യം പോകേണ്ടി വരും. രോഗബാധയുടെ വർധനവ് നിരീക്ഷിച്ചാണ് നാല് ഘട്ടങ്ങളിലുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുക. നിലവിൽ രാജ്യത്ത് ആദ്യഘട്ട നിയന്ത്രണങ്ങളാണുള്ളത്. കൊവിഡിന്റെ രണ്ടാംവരവിൽ ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കും.   ജിംനേഷ്യങ്ങളുടെ പ്രവർത്തനം ഇന്ന് മുതൽ പൂർണമായി നിർത്തിവെയ്ക്കും. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാളുകളിൽ പ്രവേശനം ഉണ്ടാകില്ല. സിനിമാ ശാലകൾ, മ്യൂസിയങ്ങൾ, ഇൻഡോർ റസ്‌റ്റോറന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സാമൂഹിക ഒത്തുചേരലുകളും വീടുകളും മജ്‌ലിസുകളും പോലുള്ള സ്ഥലങ്ങളിലെ സന്ദർശനങ്ങൾക്ക് വിലക്കുണ്ട്. മറ്റ് സ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ടാകും.



ഇന്ന് മുതൽ അനിശ്ചിത കാലത്തേയ്ക്കാണ് നിയന്ത്രണം. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.ഓഫിസുകളിൽ 80 ശതമാനം മാത്രം ജീവനക്കാരെ പാടുള്ളു. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്‌കുകൾ ധരിക്കണം. കുടുംബത്തോടെ അല്ലാതെ ഡ്രൈവർ ഉൾപ്പെടെ നാലുപേരിൽ അധികം ആളുകൾ വാഹനത്തിൽ യാത്ര ചെയ്യാൻ പാടില്ല. പുറത്തിറങ്ങുമ്പോൾ ഇഹ്തിറാസ് ആപ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. പൊതുബസുകളിലും മെട്രോയിലും വാരാന്ത്യ ദിവസങ്ങളിൽ 20 ശതമാനം യാത്രക്കാർ മാത്രമേ പാടുള്ളൂ. മറ്റ് ദിവസങ്ങളിൽ 30 % യാത്രക്കാർക്ക് യാത്ര ചെയ്യാം. നമസ്‌കാരങ്ങൾക്കായി പള്ളികൾ തുറക്കും.


 അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങൾ, ടോയ്‌ലെറ്റുകൾ എന്നിവ അടച്ചിടുന്നത് തുടരും. സിനിമാ തീയറ്ററുകൾ 20 % ശേഷിയിൽ മാത്രം പ്രവർത്തിപ്പിക്കും. മുമ്പ് 30 ശതമാനമായിരുന്നു. വെള്ളിയാഴ്ച മുതൽ 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. മാളുകളിൽ 12 വയസ്സിന് താഴെ ഉള്ളവർക്ക് പ്രവേശനത്തിന് വിലക്കുണ്ട്. ജിംനേഷ്യങ്ങൾ, ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങിയവയും വെള്ളിയാഴ്ച മുതൽ അടച്ചിടും. പാർക്കുകൾ, ബീച്ചുകൾ, കോർണിഷുകൾ എന്നിവിടങ്ങളിലെ കളിസ്ഥലങ്ങളും വ്യായാമ ഇടങ്ങളും അടച്ചിടും. റസ്‌റ്റോറന്റുകളും കഫേകളും 15 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ക്ലീൻ ഖത്തർ പ്രോഗ്രാം സർട്ടിഫിക്കറ്റുള്ള റസ്റ്റോറന്റുകൾക്കും കഫേകൾക്കും 30 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. പരമ്പരാഗത മാർക്കറ്റുകൾക്ക് 30 % ശേഷിയിൽ പ്രവർത്തിക്കാം.അടച്ചിട്ട സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഇന്ന് മുതൽ കല്യാണച്ചടങ്ങുകൾ പാടില്ല.  

Find Out More:

Related Articles: