കോവിഡിനോടനുബന്ധിച്ചു സംസ്‌ഥാനത്ത്‌ കൊട്ടിക്കലാശം വേണ്ട!

Divya John
കോവിഡിനോടനുബന്ധിച്ചു സംസ്‌ഥാനത്ത്‌ കൊട്ടിക്കലാശം വേണ്ട! സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അഭ്യർഥന പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശത്തിനു പൂർണവിലക്കേർപ്പെടുത്തിയത്. ഇതോടെ നിശബ്ദ പ്രചാരണത്തിനു മുന്നോടിയായി സ്ഥാനാർഥികളും പാർട്ടികളും വലിയ പ്രചാരണ പരിപാടികൾ സാധാരണ മട്ടിൽ നിർത്തേണ്ടി വരും. രാജ്യത്ത് കൊവിഡ് 19 കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ കൊവിഡ് 19 രണ്ടാം തരംഗത്തിലേയ്ക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്നതിനു 48 മണിക്കൂർ മുൻപ് ഉച്ചഭാഷിണികളുടെ ഉപയോഗവും വിലക്കിയിട്ടുണ്ട്.




കൊട്ടിക്കലാശം ഒഴിവാക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച രാത്രി ഏഴു മണി വരെ പ്രചാരണം അനുവദിച്ചിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള 48 മണിക്കറ്‍ സമയം ആളുകൾ അനധികൃതമായി കൂട്ടം കടുന്നതും മറ്റു പരിപാടികൾ നടത്തുന്നതും പൂർണമായി വിലക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പ്രത്യേക സംഘം നിരീക്ഷിക്കും. പാർട്ടികളും സ്ഥാനാർഥികളും വോട്ടർമാരെ സ്വാധീനിക്കുന്നില്ലെന്നും കമ്മീഷൻ ഉറപ്പാക്കും. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുകളുടെ പരിസരത്ത് തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്നും നിർദേശമുണ്ട്. പരസ്യപ്രചാരണത്തിൻ്റെ അവസാന ദിവസം തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.  





ഏപ്രിൽ 6 ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. നാലാം തീയതിയോടെ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ രണ്ട് ദിവസം സ്ഥാനാർഥികൾക്ക് നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. അതേസമയം  പ്രധാനമന്ത്രിയ്ക്കെതിരെ എംഎ ബേബി രംഗത്തെത്തി! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഇന്ത്യയിലെ പ്രധാനമന്ത്രിമാർ പിന്തുടർന്ന മതസൗഹാർദ നടപടികളെ പിച്ചിച്ചീന്തുന്ന നടപടിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി വിമർശിച്ചു. കോന്നിയിലെ പ്രസംഗത്തിൻ്റെ തുടക്കത്തിൽ പ്രധാനമന്ത്രി ശരണം വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.



 "ശബരിമലയിൽ പോയി സ്വാമിയേ ശമണമയ്യപ്പാ എന്ന വിളിക്കാം. തെരഞ്ഞെടുപ്പ് യോഗത്തിൽ ശരണം വിളിക്കുന്നതോ അള്ളാഹു അക്ബർ വിളിക്കുന്നതോ യേശു ക്രിസ്തുവിനു ജയ് വിളിക്കുന്നതോ ശരിയല്ല." എംഎ ബേബി പറഞ്ഞതായി 24 റിപ്പോർട്ട് ചെയ്തു. കരുനാഗപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയ്ക്കു വേണ്ടി തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു എംഎ ബേബി മോദിയ്ക്കെതിരെ പ്രതികരിച്ചത്.ശബരിമലയിൽ പോയി ശരണം വിളിക്കാമെന്നും എന്നാൽ തെരഞ്ഞെടുപ്പ് യോഗത്തിൽ ഇത് ശരിയായ നടപടിയല്ലെന്ന് എംഎ ബേബി പറഞ്ഞു.

Find Out More:

Related Articles: