ടിക് ടോക് അടിമകളുടെ ചിന്താശേഷി താഴേക്ക് എന്ന് പഠനം!

Divya John
 ടിക് ടോക് അടിമകളുടെ ചിന്താശേഷി താഴേക്ക് എന്ന് പഠനം! അഡിക്ഷന്റെ ഭാഗമായുള്ള ആശങ്കയും വിഷാദാവസ്ഥയുമാണ് മാനസികമായ ഇത്തരം ശേഷികൾ കുറയാൻ കാരണമെന്ന് എൻവിയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക്ക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്മാർട്ട്‌ഫോൺ ദുരുപയോഗം കൗമാരക്കാരുടെ ചിന്താശേഷി കുറയാൻ കാരണമാവുമെന്നും പഠനത്തിന് നേതൃത്വം നൽകിയ പെങ് ഷായും ക്‌സിയായു ഡോങ്ങും വ്യക്തമാക്കി. ടിക്ക്‌ടോക്ക് അഡിക്ടായ കൗമാരക്കാർക്ക് ചിന്താശേഷിയും കണക്ക്കൂട്ടൽ ശേഷിയും കുറവായിരിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. ടിക്ക്‌ടോക്ക് ഉപയോഗിക്കുന്ന ചൈനയിലെ സ്‌കൂൾ വിദ്യാർഥികളായ 3036 പേരെയാണ് ഗവേഷകർ പരിശോധിച്ചത്. 




   സ്മാർട്ട് ഫോൺ ഉപയോഗിക്കാതിരിക്കാൻ കഴിയാത്തപ്പോൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ, ടിക്ക്‌ടോക്ക് ഉപയോഗിക്കാതിരിക്കാൻ കഴിയാത്തപ്പോൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ, ആശങ്ക, വിഷാദം, മാനസിക പിരിമുറുക്കം എന്നിവയടങ്ങിയ ചോദ്യാവലിയാണ് ഇവർക്കെല്ലാം നൽകിയത്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്ക്‌ടോക്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 കോടി പേർ അംഗങ്ങളാണ്. ഇന്ത്യയിൽ ടിക്ക്‌ടോക്ക് നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നിരവധി പേർ മറ്റു വഴികളിലൂടെ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കുട്ടികളും കൗമാരക്കാരുമാണ്. സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പിലൂടെ ഹൃസ്വ വീഡിയോകൾ നിർമിക്കുകയും കാണുകയും പങ്കുവെക്കുകയുമാണ് അധികം പേരും ചെയ്യുന്നത്. 






ഈ പ്രശ്‌നത്തിന് ലിംഗപരമായ മാനങ്ങളുണ്ടോയെന്നാണ് ഗവേഷകർ പിന്നീട് പരിശോധിച്ചത്. കൗമാരക്കാരായ പെൺകുട്ടികൾക്ക് ടിക്ക്‌ടോക്ക് അഡിക്ഷൻ കൂടുതലാണെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. പക്ഷെ, ആൺകുട്ടികളിലാണ് വിഷാദാവസ്ഥയും ആശങ്കയും മാനസിക പിരിമുറുക്കവും കൂടുതൽ. ആൺകുട്ടികളിൽ കണക്ക്കൂട്ടൽ ശേഷി കുറവാണെന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാണ് കുട്ടികളുടെ കണക്ക് കൂട്ടൽ ശേഷി കണ്ടെത്താനുള്ള പരീക്ഷണങ്ങൾ നടത്തിയത്.' 9+6=15+6=21+6=27' പോലുള്ള കണക്കുകളാണ് കുട്ടികളെ കൊണ്ട് കൂട്ടിച്ചത്. ഇത് പുറകിലേക്ക് മൈനസും ചെയ്യിപ്പിച്ചു. ടിക്ക് ടോക്ക് അഡിക്ഷൻ ലക്ഷണങ്ങൾ കൂടുതലുള്ള കുട്ടികൾ ഈ രണ്ടു കാര്യത്തിലും വളരെ പുറകിലായിരുന്നു.





അവരിൽ വിഷാദാവസ്ഥയും ആശങ്കയും മാനസിക പിരിമുറുക്കവും കൂടുതലായിരുന്നു എന്നും കണ്ടെത്താൻ കഴിഞ്ഞു.  ഈ പ്രശ്‌നത്തിന് ലിംഗപരമായ മാനങ്ങളുണ്ടോയെന്നാണ് ഗവേഷകർ പിന്നീട് പരിശോധിച്ചത്. കൗമാരക്കാരായ പെൺകുട്ടികൾക്ക് ടിക്ക്‌ടോക്ക് അഡിക്ഷൻ കൂടുതലാണെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. പക്ഷെ, ആൺകുട്ടികളിലാണ് വിഷാദാവസ്ഥയും ആശങ്കയും മാനസിക പിരിമുറുക്കവും കൂടുതൽ. ആൺകുട്ടികളിൽ കണക്ക്കൂട്ടൽ ശേഷി കുറവാണെന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

Find Out More:

Related Articles: