എന്നാൽ നിങ്ങൾ അത് വളരെ ശാന്തമായി കൈകാര്യം ചെയ്തു, അതിനാൽ ഞാൻ അത് വളരെ ഫലപ്രദമായി അവതരിപ്പിച്ചു!

Divya John
 ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരു കോടിയോളം രൂപ നഷ്ടം! തിരുവനന്തപുരം താമസിക്കുന്ന ഇന്ദു (സാറ-35), ചേർത്തല നഗരസഭ 34-ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാർ (53) എന്നിവരെയാണു ചേർത്തല പോലീസ് അറസ്റ്റു ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്കൂളുകളിലും ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായാണു പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ 38 ഓളം പരാതികളാണ് ഇവർക്കെതിരെ ചേർത്തല പോലീസിനു ലഭിച്ചത്. ചേർത്തലയിലെയും ആലപ്പുഴയിലെയും മുതിർന്ന രാഷ്ട്രീയ നേതാക്കളടക്കമാണു തട്ടിപ്പിനിരയായത്. ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. വിവാഹത്തിലൂടെ ആലപ്പുഴ കലവൂരിലെത്തിയ സാറയെന്നു വിളിക്കുന്ന ഇന്ദുവാണു തട്ടിപ്പിലെ മുഖ്യ സൂത്രധാരയെന്നാണ് പോലീസ് പറയുന്നത്.



   ഇവർക്കെതിരെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രണ്ടു സാമ്പത്തിക വഞ്ചനക്കേസുകൾ നിലവിലുണ്ട്. വയനാട് അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ ഒൻപതു പേരിൽ നിന്നായി 18 ലക്ഷം തട്ടിയതായ പരാതിയും ഉണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു. യുവതിയുമായി നേരിട്ടു ബന്ധമുള്ളയാളാണു ചേർത്തല സ്വദേശി ശ്രീകുമാർ.  മാത്രമല്ല വർഷങ്ങൾക്കു മുൻപ് താലൂക്കിൽ ആർഎസ്എസ് നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ഇയാൾ വഴിയാണു തട്ടിപ്പിനിരയായവർ യുവതിക്കു പണം നൽകിയതെന്നാണ് പോലീസ് പറയുന്നത്. യുവതി തന്റെ മക്കൾക്കു ജോലി നൽകാമെന്നു പറഞ്ഞ് 5.15 ലക്ഷം തട്ടിയെന്നുകാട്ടി ശ്രീകുമാറും പോലീസിനു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദു പിടിയിലായത്. ചോദ്യം ചെയ്യലിൽ ശ്രീകുമാറിനും തട്ടിപ്പുമായി ബന്ധമുണ്ടെന്നു വെളിപ്പെടുത്തലുണ്ടായതോടെയാണ് അറസ്റ്റു ചെയ്തത്.



  കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ ജാമ്യത്തിൽ വിട്ടു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഹോംകോയിലെയും മാനേജ്മെന്റ് സ്കൂളുകളിലെയും വ്യാജ ലെറ്റർപാഡുകളിൽ പ്രവേശനരേഖയടക്കം ഒരുക്കിയും ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇ-മെയിൽ വിലാസം ഒരുക്കിയുമാണ് ഇവർ തട്ടിപ്പു നടത്തിയത്. ഹോംകോയിൽ പാർട്ടൈം അൺസ്കിൽഡ് ജോലിയാണു വാഗ്ദാനം ചെയ്തിരുന്നത്. ഹോംകോയിലേക്കു മൂന്നുലക്ഷവും സ്കൂളുകളിലേക്കുള്ള നിയമനത്തിന് എട്ടുലക്ഷം വരെയും വാങ്ങിയതായാണു പരാതി. ചേർത്തല ഡിവൈഎസ്പി ടി ബി വിജയൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ സി വിനോദ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ എം എം വിൻസെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം ശ്രീകുമാർ സംഘപരിവാർ സംഘടനകളുടെ യാതൊരു ചുമതലകളും വഹിക്കുന്നില്ലെന്നും ഇയാളുമായോ സാമ്പത്തിക തട്ടിപ്പു കേസുമായോ ആർഎസ്എസിനോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്നും ആർഎസ്എസ് ജില്ലാ കാര്യകാരി പറഞ്ഞു. 



  ജോലി വാഗ്ദാനം ചെയ്തു യുവതിയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിൽ ഇരയായവരിൽ ഏറെയും രാഷ്ട്രീയബന്ധമുള്ളവരാണ്. പരാതി നൽകിയ 40 പേരിൽ ഭൂരിഭാഗവും ചേർത്തല, ആലപ്പുഴ മേഖലയിലെ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. തട്ടിപ്പിന് ഇരയായവരിൽ ബിജെപിയുടെ പ്രമുഖനേതാക്കളും ഉണ്ടെന്നാണു സൂചന. ഇവർക്കാർക്കും മുഖ്യസൂത്രധാരയായ ഇന്ദുവുമായി (സാറ) നേരിട്ടുബന്ധമില്ല. രണ്ടാംപ്രതി ശ്രീകുമാർ വഴിയാണ് ഇവരെല്ലാം പണം കൈമാറിയതെന്നാണ് പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. വർഷങ്ങൾക്കു മുൻപു സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചുമതലക്കാരനായിരുന്ന ശ്രീകുമാറിന്റെ ബന്ധത്തിലാണു പണം നൽകിയത്. വർഷങ്ങളായി സംഘടനയുമായി ബന്ധമില്ലെങ്കിലും പഴയ ബന്ധത്തിന്റെ വിശ്വാസത്തിലാണു പലരും പണം നൽകിയത്. മകന് ഇവർ വഴി ജോലിയായിട്ടുണ്ടെന്ന ശ്രീകുമാറിന്റെ വാക്കുകളാണ് ഇവരെ കുടുക്കിയത്. 2021 ഏപ്രിൽ മുതലാണു പണം നൽകിത്തുടങ്ങിയത്. ഒക്ടോബറോടെ തട്ടിപ്പു ബോധ്യപ്പെട്ടവർ പണം തിരിച്ചുകിട്ടാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ, പരാതി നൽകുന്നതിനു ശ്രീകുമാർ നിരുത്സാഹപ്പെടുത്തിയിരുന്നതായും എങ്ങനെയെങ്കിലും പണം തിരികെവാങ്ങി നൽകാമെന്ന ഉറപ്പുനൽകിയിരുന്നുവെന്നും പരാതിക്കാരിൽ ഒരാൾ പറഞ്ഞു. ശ്രീകുമാറിനെയും യുവതി കുരുക്കിയതായാണ് ആരോപണമെങ്കിലും പണമിടപാടുകളെല്ലാം ഇയാൾക്കു വിനയാകുകയായിരുന്നു.

Find Out More:

rss

Related Articles: