മകളുടെ മൃതദേഹം തോളിൽ കിടത്തി കാൽനടയായി സഞ്ചരിച്ചത് 10 കിലോമീറ്റർ; അന്വേഷണത്തിന് ഉത്തരവ്!

Divya John
മകളുടെ മൃതദേഹം തോളിൽ കിടത്തി കാൽനടയായി സഞ്ചരിച്ചത് 10 കിലോമീറ്റർ; അന്വേഷണത്തിന് ഉത്തരവ്! ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് ഏഴുവയസുള്ള മകളുടെ മൃതദേഹവുമായി പിതാവ് കാൽനടയായി വീട്ടിലേക്ക് പോയത്. മകളുടെ മൃതദേഹവുമായി പിതാവ് പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ആരോഗ്യമന്ത്രി ടി എസ് സിംഗ് ദിയോ അന്വേഷണം പ്രഖ്യാപിച്ചത്. മകളുടെ മൃതദേഹം തോളിലേറ്റി വീട്ടിലേക്ക് നടക്കുന്ന പിതാവിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് മകളുടെ മൃതദേഹം തോളിലേറ്റി പിതാവിന് സഞ്ചരിക്കേണ്ടിവന്നതെന്ന ആരോപണം ശക്തമായതോടെയാണ് ആരോഗ്യമന്ത്രി വിഷയത്തിൽ പ്രതികരണം നടത്തിയത്.





   ലഖാൻപുർ ജില്ലയിലെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച ബാലികയുടെ മൃതദേഹവുമായി പിതാവ് ഈശ്വർ ദാസ് അംദാല ഗ്രാമത്തിലെ വീട്ടിലേക്ക് കാൽനടയായി ചുമന്നുകൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്."പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടിരുന്നു. ദൃശ്യങ്ങൾ വേദനിപ്പിക്കുന്നതാണ്. അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർക്ക് (സിഎംഎച്ച്ഒ) നിർദേശം നൽകി" - എന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മന്ത്രി വെള്ളിയാഴ്ച പറഞ്ഞു.





 
 പുറത്തുവന്ന വീഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസറോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി സിംഗ് ദിയോ പറഞ്ഞു.  7.30നാണ് കുട്ടി മരിച്ചതെന്ന് റൂറൽ മെഡിക്കൽ അസിസ്റ്റൻ്റ് ഡോ. വിനോദ് ഭാർഗവ് പറഞ്ഞു. കുറച്ചുനേരം കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ പിതാവ് മൃതദേഹവുമായി പോയിരുന്നു. പെൺകുട്ടിയുടെ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോൾക്ക് പനിയുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. പുറത്തുവന്ന വീഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസറോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി സിംഗ് ദിയോ പറഞ്ഞു.  7.30നാണ് കുട്ടി മരിച്ചതെന്ന് റൂറൽ മെഡിക്കൽ അസിസ്റ്റൻ്റ് ഡോ. വിനോദ് ഭാർഗവ് പറഞ്ഞു.





  ആവശ്യമായ ചികിത്സ ആരംഭിച്ചെങ്കിലും ആരോഗ്യനില തകരാറിലാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാഹനം എത്തുന്നതുവരെ കാത്തിരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ പിതാവിനെ അറിയിക്കണമായിരുന്നുവെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം കാര്യങ്ങൾ നടക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധ പുലർത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം

Find Out More:

Related Articles: