മോസ്കുകളിൽ നിന്നും ഉച്ചഭാഷിണി; ഒഴിവാക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹുനമാൻ ചാൽസ ജപിക്കുമെന്ന് രാജ് താക്കറെ! "എന്തിനാണ് മോസ്കുകളിൽ ഇത്ര ഉച്ചത്തിൽ ഉച്ചഭാഷിണികൾ വയ്ക്കുന്നത്? ഇനിയും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ പള്ളിയുടെ പുറത്ത് ഉച്ചഭാഷിണിയിലൂടെ തങ്ങൾ ഹനുമാൻ ചാൽസ ചൊല്ലും" രാജ് താക്കറെ വ്യക്തമാക്കി. മോസ്കുകളിൽ നിന്നും ഉച്ചഭാഷിണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന രംഗത്ത്. ശനിയാഴ്ചയാണ് സംസ്ഥാന സർക്കാരിനോട് ഈ ആവശ്യമുന്നയിക്കുകയും രാജ് താക്കറെ രംഗത്തുവന്നിരിക്കുന്നത്. മുംബൈ ശിവാജി പാർക്കിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
തന്റെ ബന്ധുവും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്‌ക്കെതിരെയാണ് രാജ് താക്കറെ ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് താൻ എതിർത്ത ശക്തികളുമായി യോജിച്ച് മുഖ്യമന്ത്രി വോട്ടർമാരുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നും രാജ് താക്കറെ പറഞ്ഞു. "താൻ പ്രാർത്ഥിക്കുന്നതിന് എതിരല്ല അല്ലെങ്കിൽ ഒരു മതത്തോടും എതിരല്ല. ഞാനും എന്റെ മതത്തിൽ അഭിമാനം കൊള്ളുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തപ്പോൾ ഉദ്ധവ് ഒന്നും മിണ്ടിയിരുന്നില്ല.
പിന്നീട്, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി മോഹം ഉയർന്നതും പിന്നീട് പ്രതിപക്ഷ പാർട്ടികളുമായി അടുത്തതെന്നും എംഎൻഎസ് തലവൻ പറഞ്ഞു.
എംഎൽഎമാർക്ക് വീട് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ അടുത്തിടെ പ്രഖ്യാപിച്ച നടപടിയേയും രാജ് താക്കറെ വിമർശിച്ചു. “ആദ്യം അവരുടെ പെൻഷൻ അവസാനിപ്പിക്കണം. തങ്ങളുടെ ജോലി കൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരം ചെയ്യുന്നുണ്ടോ? അവരുടെ ബംഗ്ലാവുകൾ ഏറ്റെടുത്ത് അവർക്ക് വീടുകൾ നൽകുക.
ഈ പദ്ധതി കൊണ്ടും മുഖ്യമന്ത്രി എന്ത് ഗുണമാണ് കാണുന്നത്. ഈ സ്കീമിലും താൽപ്പര്യമുള്ള എന്തെങ്കിലും ഉണ്ടോ, ”അദ്ദേഹം ചോദിച്ചു. ശിവസേനയ്ക്ക് പുറമെ, മഹാ വികാസ് അഘാഡിയുടെ ഭാഗമായ എൻസിപിയേയും രാജ് താക്കറെ കടന്നാക്രമിച്ചു. സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നുവെന്നും താക്കറെ ആരോപിച്ചു. "ഇന്ന് സംസ്ഥാനത്ത് ജാതി പ്രശ്‌നങ്ങളുടെ പേരിൽ ആളുകൾ പോരാടുകയാണ്, തങ്ങൾ എപ്പോഴാണ് അതിൽ നിന്ന് പുറത്തുകടന്ന് ഹിന്ദുക്കളാകുക?" രാജ് താക്കറെ ചോദിച്ചു.