ആരും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് നടി സാമന്ത!

Divya John
 ആരും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് നടി സാമന്ത!  സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സമാന്ത ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി സമാന്ത ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. നിരവധി പേരാണ് താരത്തോട് ചോദ്യങ്ങളുമായെത്തിയത്. അതിൽ ഒരു ചോദ്യത്തിന് സമാന്ത നൽകിയിരിക്കുന്ന മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് സമാന്ത. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ സമാന്തയുണ്ട്. തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്തതിനെ കുറിച്ച് സമാന്ത തന്നെ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. എന്നാൽ ആരും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്നാണ് സമാന്ത ആരാധകരോട് പറയുന്നത്. എന്നെങ്കിലും പരീക്ഷിക്കാൻ ഉദ്ദേശിക്കുന്ന ടാറ്റൂ ഐഡിയകളേക്കുറിച്ചായിരുന്നു ആരാധകന്റെ ചോദ്യം.




  ഈ ചോദ്യത്തിന് ആരും ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് സമാന്ത ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. താൻ മുൻപ് ചെയ്തിരുന്ന ടാറ്റൂകളെല്ലാം വളരെ ആവേശത്തോടെയായിരുന്നു സമാന്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നതും. നാഗചൈതന്യയുമായി പ്രണയത്തിലായ ശേഷം അദ്ദേഹത്തിന്റെ വിളിപ്പേരായ ചായ് എന്ന ടാറ്റൂവും അതിന് ശേഷം കപ്പിൾ ടാറ്റൂവും സമാന്ത ചെയ്തു. നാഗചൈതന്യയുമായുള്ള സ്നേഹത്തിന്റെ സൂചകമായാണ് സമാന്ത ഈ ടാറ്റൂകൾ ചെയ്തത്. സമാന്തയുടെ കഴുത്തിന് പിന്നിൽ ചെയ്തിരിക്കുന്ന ടാറ്റൂവാണ് ആരാധകർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിട്ടുള്ളത്. ഇംഗ്ലീഷ് അക്ഷരങ്ങളായ വൈഎംസി എന്നാണ് കഴുത്തിന് പിന്നിൽ താരം ടാറ്റൂ ചെയ്തിരിക്കുന്നത്. യേ മായ ചെസാവേ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് നാഗചൈതന്യയും സമാന്തയും തമ്മിൽ അടുപ്പത്തിലാകുന്നത്. രണ്ടാമത്തെ ടാറ്റൂ ചെയ്തിരിക്കുന്നത് വാരിയെല്ലിനോട് ചേർന്നാണ്. 



  ചായ് എന്നാണ് ഇവിടെ ടാറ്റൂ ചെയ്തിരിക്കുന്നത്. മൂന്നാമത്തെ ടാറ്റൂ സമാന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്ത കപ്പിൾ ടാറ്റൂവാണ്. പരസ്പരം ഉന്നം വച്ചിരിക്കുന്ന ആരോ മാർക്കായിരുന്നു ഈ ടാറ്റൂ. സമാന്തയുടെ മുൻ ഭർത്താവ് നാഗചൈതന്യയ്ക്കൊപ്പം ആദ്യം ചെയ്ത ചിത്രം യേ മായ ചെസാവേയെ ഓർമ്മിപ്പിക്കുന്ന ഒരു ടാറ്റൂ സമാന്ത ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സമാന്തയും നാഗചൈതന്യയും തമ്മിൽ വിവാഹിതരായത്. 2017 ലായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർക്കിടയിൽ വലിയ ആഘോഷമായിരുന്നു. ദമ്പതികൾ വേർപിരിഞ്ഞപ്പോഴും അതേ പോലെ തന്നെ വലിയ ചർച്ചയാകുകയും ചെയ്തു. 2021 ഒക്ടോബറിലായിരുന്നു ഔദ്യോഗികമായി തങ്ങൾ വേർപിരിയുന്നുവെന്ന വിവരം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.




  വേർപിരിഞ്ഞതിന് ശേഷം നാഗചൈതന്യയുമായുള്ള ഫോട്ടോകളും വീഡിയോകളും സമാന്ത സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിരുന്നു. നാഗചൈതന്യയെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും അൺഫോളോ ചെയ്യുകയും ചെയ്തു താരം. കാത്തുവാക്കുള രണ്ട് കാതൽ എന്ന ചിത്രമാണ് സമാന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നയൻതാരയും വിജയ് സേതുപതിയും ആണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിഘ്നേഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാമ്പോ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഖദീജ എന്ന കഥാപാത്രമായാണ് സമാന്ത ചിത്രത്തിലെത്തുന്നത്. ഏപ്രിൽ 28 ന് ചിത്രം തീയേറ്ററുകളിലെത്തും.

Find Out More:

Related Articles: