തിരുപ്പതി വെങ്കിടേശ്വരന് 87 ലക്ഷം രൂപയുടെ സംഭാവന നൽകി മുസ്‌ലിം ദമ്പതികൾ! ചെന്നൈ സ്വദേശികളായ സുബീന ബാനുവും ഭർത്താവ് അബ്ദുൾ ഗാനിയുമാണ് 1.02 കോടി രൂപ ക്ഷേത്രത്തിലേക്ക് സംഭാവന നൽകിയത്. സംഭാവന ഏറ്റുവാങ്ങിയ തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) എക്സിക്യൂട്ടിവ് ഓഫീസർ എ വി റെഡ്ഡി ദമ്പതികൾക്കു നന്ദി അറിയിച്ചു.ആന്ധ്രാ പ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി മുസ്ലീം ദമ്പതികൾ (Muslim Couple Temple Donation). പുതുതായി പണികഴിപ്പിച്ച ശ്രീ പദ്മാവതി റസ്റ്റ് ഹൗസിലേക്കാണ് ഫർണീച്ചറും പാത്രങ്ങളും കൈമാറിയത്. 15 ലക്ഷം രൂപ ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിനാണ് സംഭാവന നൽകിയത്.
ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനം നടത്തുന്നത്. 87 ലക്ഷം രൂപയുടെ ഫർണീച്ചറും പാത്രങ്ങളും 15 ലക്ഷം രൂപയുടെ ഡ്രാഫ്റ്റുമാണ് ദമ്പതികൾ ക്ഷേത്രത്തിലേക്ക് നൽകിയത്.2020 ൽ കൊവിഡ് മഹാമാരിക്കിടെ ക്ഷേത്രത്തിലെ അണുനശീകരണ പ്രവർത്തനങ്ങൾക്കായി അബ്ദുൾ ഗാനി സ്പ്രേയർ ഘടിപ്പിച്ച ട്രാക്ടർ കൈമാറിയിരുന്നു. ക്ഷേത്രത്തിലേക്കു പച്ചക്കറികൾ എത്തിക്കാനായി 35 ലക്ഷം രൂപ വിലവരുന്ന റഫ്രിജറേറ്റർ ട്രക്കും ഗാനി സംഭാവനയായി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞദിവസം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപ സംഭാവന നൽകിയിരുന്നു.
വ്യവസായിയായ അബ്ദുൾ ഗാനി ക്ഷേത്രത്തിലേക്ക് മുമ്പും സംഭാവന നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചെന്നൈ സ്വദേശികളായ സുബീന ബാനുവും ഭർത്താവ് അബ്ദുൾ ഗാനിയുമാണ് 1.02 കോടി രൂപ ക്ഷേത്രത്തിലേക്ക് സംഭാവന നൽകിയത്. സംഭാവന ഏറ്റുവാങ്ങിയ തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) എക്സിക്യൂട്ടിവ് ഓഫീസർ എ വി റെഡ്ഡി ദമ്പതികൾക്കു നന്ദി അറിയിച്ചു. 87 ലക്ഷം രൂപയുടെ ഫർണീച്ചറും പാത്രങ്ങളും 15 ലക്ഷം രൂപയുടെ ഡ്രാഫ്റ്റുമാണ് ദമ്പതികൾ ക്ഷേത്രത്തിലേക്ക് നൽകിയത്. പുതുതായി പണികഴിപ്പിച്ച ശ്രീ പദ്മാവതി റസ്റ്റ് ഹൗസിലേക്കാണ് ഫർണീച്ചറും പാത്രങ്ങളും കൈമാറിയത്. 15 ലക്ഷം രൂപ ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിനാണ് സംഭാവന നൽകിയത്.
പുതുതായി പണികഴിപ്പിച്ച ശ്രീ പദ്മാവതി റസ്റ്റ് ഹൗസിലേക്കാണ് ഫർണീച്ചറും പാത്രങ്ങളും കൈമാറിയത്. 15 ലക്ഷം രൂപ ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിനാണ് സംഭാവന നൽകിയത്. ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനം നടത്തുന്നത്. 87 ലക്ഷം രൂപയുടെ ഫർണീച്ചറും പാത്രങ്ങളും 15 ലക്ഷം രൂപയുടെ ഡ്രാഫ്റ്റുമാണ് ദമ്പതികൾ ക്ഷേത്രത്തിലേക്ക് നൽകിയത്.2020 ൽ കൊവിഡ് മഹാമാരിക്കിടെ ക്ഷേത്രത്തിലെ അണുനശീകരണ പ്രവർത്തനങ്ങൾക്കായി അബ്ദുൾ ഗാനി സ്പ്രേയർ ഘടിപ്പിച്ച ട്രാക്ടർ കൈമാറിയിരുന്നു.