യുഎഇയിൽ സന്ദർശക വിസ പുതുക്കാൻ പുതിയ നിർദേശം!

Divya John
 യുഎഇയിൽ സന്ദർശക വിസ പുതുക്കാൻ പുതിയ നിർദേശം! യുഎഇയിൽ സന്ദർശക വിസ പുതുക്കാൻ പുതിയ നിർദേശം. ഇനിമുതൽ രാജ്യത്ത് തുടർന്നുകൊണ്ട് വിസിറ്റ് വിസ പുതുക്കാനാകില്ല. സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നാണ് അബുദാബി, ദുബായ് എമിറേറ്റുകളിലെ ട്രാവൽ ഏജന്റുമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. രാജ്യത്ത് വിസ പുതുക്കണമെങ്കിലോ മറ്റ് വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണം. മുമ്പ്, സന്ദർശക വിസയിലുള്ളവർ യുഎഇയിൽ തുടർന്നുകൊണ്ട് തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത് ഒഴിവാകുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്‌സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും. താമസവിസക്കാർക്ക് ഇത് ബാധകമല്ല.





    യുഎഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്തിനുള്ളിൽ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് ഇതോടെ ഒഴിവാകുന്നത്. ഷാർജ, അബുദാബി എമിറേറ്റുകളിലാണ് നിർദേശം പ്രാബല്യത്തിൽ വന്നത്. ദുബായിൽ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.യുഎഇയിലേക്കുള്ള വരവും പോക്കും എളുപ്പമാക്കാൻ ലക്ഷ്യമാക്കിയുള്ളതാണ് പുതിയ മാറ്റം. രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ പാസ്‌പോർട്ട് രഹിത സൗകര്യം കഴിഞ്ഞ മേയ് മുതൽ നിലവിൽ വന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ദുബായിൽ വിസ പതിപ്പിക്കുന്നത് നിർത്തിയത്. അതോടെ ഏത് എമിറേറ്റിലേക്കും പാസ്‌പോർട്ടില്ലാതെ വിമാനയാത്ര ചെയ്യാം.പാസ്‌പോർട്ടിൽ വിസ പതിക്കുന്നത് നിർത്തി യുഎഇ. രാജ്യത്ത് റസിഡൻറ് വിസയുള്ളവർക്ക് ഇനി മുതൽ പാസ്‌പോർട്ടിനു പകരം എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാം. 





 

 വ്യക്തിഗത വിവരങ്ങൾ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ് നമ്പർ, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വിസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്‌സ് ഐഡിയിലും ഉണ്ട്. പാസ്‌പോർട്ടിൽ വിസ പതിക്കുന്നത് ദുബായിൽ നിർത്തിയിരുന്നു. പാസ്‌പോർട്ട് നമ്പറോ എമിറേറ്റ്‌സ് ഐഡിയോ ഉപയോഗിച്ച് എയർലൈനുകൾക്ക് യാത്രക്കാരന്റെ താമസനില പരിശോധിക്കാവുന്നതാണ്. മറ്റു വിദേശ രാജ്യങ്ങളിലെ എമിഗ്രേഷനിൽ പാസ്‌പോർട്ട് റീഡർ മുഖേന എമിറേറ്റ്‌സ് ഐഡി കാർഡിലെ വിവരങ്ങൾ ലഭിക്കുമെന്നതിനാൽ യാത്രയ്ക്കും തടസ്സമുണ്ടാകില്ല. വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും നിലവിലെ വിസ പുതുക്കുന്നവർക്കും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ എമിറേറ്റ്‌സ് ഐഡിയാണ് ലഭിക്കുക. എന്നാൽ, നിലവിൽ കാലാവധിയുള്ള വിസക്കാർക്ക് പാസ്‌പോർട്ട് ഉപയോഗിച്ചും യാത്ര ചെയ്യാം.



 പാസ്‌പോർട്ടിൽ വിസ പതിക്കുന്നത് നിർത്തി യുഎഇ. രാജ്യത്ത് റസിഡൻറ് വിസയുള്ളവർക്ക് ഇനി മുതൽ പാസ്‌പോർട്ടിനു പകരം എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ് നമ്പർ, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വിസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്‌സ് ഐഡിയിലും ഉണ്ട്. പാസ്‌പോർട്ടിൽ വിസ പതിക്കുന്നത് ദുബായിൽ നിർത്തിയിരുന്നു. യുഎഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്തിനുള്ളിൽ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് ഇതോടെ ഒഴിവാകുന്നത്. ഷാർജ, അബുദാബി എമിറേറ്റുകളിലാണ് നിർദേശം പ്രാബല്യത്തിൽ വന്നത്. ദുബായിൽ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




Find Out More:

uae

Related Articles: