മുഖംമൂടി മോഷ്ടാക്കളുടെ പൂണ്ടു വിളയാട്ടം; കയ്യിൽ നീണ്ട വടി! പത്തനംതിട്ട കോന്നിയിലെ വിവിധ പ്രദേശങ്ങളിലാണ് മുഖംമൂടി മോഷണം. തെങ്ങുംകാവിലാണ് അടുക്കള വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന് വൃദ്ധനെ മുറിയിൽ പൂട്ടിയിട്ട ശേഷം കവർച്ച നടത്തിയത്. കുമ്പഴ കോന്നി റോഡിൽ പുളിമുക്കിന് സമീപം വീടിൻ്റെ സ്റ്റയർകെസ് വാതിൽ തുറന്നു വീടിനുള്ളിൽ കയറിയാണ് മോഷണം നടത്തിയത്.മുഖംമൂടി ധരിച്ചും വീടുകൾ കുത്തിത്തുറന്നും പ്രായമുള്ളവർ മാത്രമുള്ളിടത്ത് ഇവരെ പൂട്ടിയിട്ടും മോഷണം. അടുക്കള വാതിൽ പൊളിച്ച ശേഷം അകത്തുകടന്ന കള്ളന്മാർ 86 വയസുള്ള എബ്രഹാമിനെ മുറിയിൽ പൂട്ടിയിട്ടശേഷമാണ് ഭാര്യയുടെ മുറിയിലെത്തി പണവും സ്വർണവും കവർന്നത്. വെള്ളപ്പാറയിലും വകയാറിലും മുഖംമൂടി ധരിച്ചവർ മോഷണം നടത്തിയിരുന്നു.
ഇതിനു ശേഷം ഒരു മാസത്തിനുള്ളിലാണ് ഇതേ രീതി പിന്തുടർന്ന് മോഷണം നടക്കുന്നത്. ആദ്യഘട്ട മോഷണം നടന്നതോടെ പരാതികളും ഏറി. ഇതോടെ പോലീസ് അന്വേഷണം സജീവമാക്കിയിരുന്നു. കള്ളന്മാർ പിൻവലിയുകയായിരുന്നു. അനേഷണം ആരംഭിച്ചെങ്കിലും കള്ളന്മാരെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. ഇതാകാം ഇവർക്ക് വീണ്ടും ഇതിനുള്ള പ്രചോദനമായത്.പുളിമുക്ക് ചെറിയ പനംതോട്ടത്തിൽ തങ്കമണിയുടെ വീട്ടിലാണ് മോഷണം. മുഖംമൂടി ധരിച്ച മോഷ്ടക്കളുടെ കയ്യിൽ നീണ്ട വടി പോലെയുള്ള ആയുധം സിസിടിവിയിൽ കണ്ടെത്തിയിട്ടുണ്ട്. തെങ്ങുംകാവ് വട്ടക്കുളഞ്ഞി തോളൂർ വീട്ടിൽ ടി ഇ എബ്രഹാമിന്റെ വീട്ടിൽ നടന്ന മോഷണമാണ് ഒടുവിലത്തേത്.1500 രൂപയും സ്വർണമാലയും മോതിരവും മൊബൈൽ ഫോണും വാച്ചുമാണ് കവർന്നത്.
പ്രായമായ ദമ്പതികൾ മാത്രമുള്ള വീട്ടിലാണ് മോഷണം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ വകയാർ വടക്കേത്തുണ്ടിൽ ബേബിക്കുട്ടിയുടെ വീട്ടിൽ നിന്നും 4000 രൂപ മോഷ്ടിച്ചു. വകയാർ പുത്തൻപുരയ്ക്കൽ പി എം മാത്യുവിൻ്റെ വീട്ടിൽനിന്ന് 5,000 രൂപയും ഒരു പവൻ മാലയും മോഷ്ടിച്ചു .ഇതിനു സമീപമുള്ള രണ്ടു വീടുകളിലും മോഷണ ശ്രമം നടന്നു. ഉത്സവ സീസൺ ആയതിനാൽ കള്ളന്മാർ ഇനിയും എത്താൻ സാധ്യത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രാദേശികമായ ബന്ധമുള്ളവരെ കുറിച്ചു സൂചന ഉണ്ടങ്കിലും വ്യക്തത ഉണ്ടായിട്ടില്ല.വെള്ളപ്പാറ തെങ്ങുമുറിയിൽ പി ടി ജോസിന്റെ വീട്ടിലാണ് ഈ പ്രദേശത്ത് ആദ്യം മോഷണം നടന്നത്. ഉറക്കത്തിൽ ഭാര്യയുടെ കഴുത്തിൽ നിന്നാണ് രണ്ടു പവൻ മാല മോഷ്ടിച്ചത്. രണ്ട് സ്വർണ നാണയങ്ങളും വാച്ചുകളും 10,000 രൂപയും ഇതിൽ നഷ്ട്ടപ്പെട്ടു.
പുളിമുക്ക് ചെറിയ പനംതോട്ടത്തിൽ തങ്കമണിയുടെ വീട്ടിലാണ് മോഷണം. മുഖംമൂടി ധരിച്ച മോഷ്ടക്കളുടെ കയ്യിൽ നീണ്ട വടി പോലെയുള്ള ആയുധം സിസിടിവിയിൽ കണ്ടെത്തിയിട്ടുണ്ട്. തെങ്ങുംകാവ് വട്ടക്കുളഞ്ഞി തോളൂർ വീട്ടിൽ ടി ഇ എബ്രഹാമിന്റെ വീട്ടിൽ നടന്ന മോഷണമാണ് ഒടുവിലത്തേത്.1500 രൂപയും സ്വർണമാലയും മോതിരവും മൊബൈൽ ഫോണും വാച്ചുമാണ് കവർന്നത്. പ്രായമായ ദമ്പതികൾ മാത്രമുള്ള വീട്ടിലാണ് മോഷണം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ വകയാർ വടക്കേത്തുണ്ടിൽ ബേബിക്കുട്ടിയുടെ വീട്ടിൽ നിന്നും 4000 രൂപ മോഷ്ടിച്ചു. വകയാർ പുത്തൻപുരയ്ക്കൽ പി എം മാത്യുവിൻ്റെ വീട്ടിൽനിന്ന് 5,000 രൂപയും ഒരു പവൻ മാലയും മോഷ്ടിച്ചു .