സംസ്ഥാനത്ത് മാസ്ക് നിർബന്ധം;സാമൂഹിക അകലം പാലിക്കണം!

Divya John
 സംസ്ഥാനത്ത് മാസ്ക് നിർബന്ധം;സാമൂഹിക അകലം പാലിക്കണം! ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് ധരിച്ചിരിക്കണം. പൊതുസ്ഥലത്തും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക്കും സാനിറ്റൈസറും വീണ്ടും നിർബന്ധമാക്കി. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് ധരിച്ചിരിക്കണം. സാനിറ്റൈസറും നിരബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവടങ്ങളിൽ കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസറോ സോപ്പോ നൽകണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.



    ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതു ജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരുകളിലും മാസ്ക് ധരിക്കണം. വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്കോ മുഖാവരണമോ ധരിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.കൊവിഡിൻ്റെ പുതിയ വകഭേദമ കണ്ടെത്തിയതിന് പിന്നാലെ ദേശീയ തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് കേരളം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറിയാണ് നിർണായക ഉത്തരവ് പുറത്തിറക്കിയത്.കോവിഡ്‌ 19 പൊതുജനാരോഗ്യത്തിന്‌ ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.



   ഇതുപ്രകാരം മാസ്‌ക്‌ ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും നിർബന്ധമാക്കി ഉത്തരവിറക്കി. ഉത്തരവ്‌ ഉടൻ പ്രാബല്യത്തിൽ വരും. കോവിഡ്‌ 19 വ്യാപനം തടയുന്നതിന്‌ എല്ലാ ആളുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്‌. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും, പൊതുജനങ്ങൾക്ക്‌ പ്രവേശനമുള്ള ഏത്‌ സ്ഥലത്തും, സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക്‌ ഉപയോഗിച്ച്‌ വായും മൂക്കും മൂടിയിരിക്കണം. മുഴുവൻ സ്ഥാപനങ്ങളിലും, കൂടിച്ചേരലുകളിലും ജോലിസ്ഥലത്തും സാനിറ്റൈസറും നിർബന്ധമാക്കി. 



  കോവിഡ് സാഹചര്യം പരിഗണിച്ച് പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും യാത്രകളിലും മാസ്‌ക്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവായി. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഉത്തരവ്. ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും മാസ്‌ക് ധരിക്കണം. സാനിറ്റൈസറും നിർബന്ധമാക്കിയിട്ടുണ്ട്. കടകൾ, തിയേറ്ററുകൾ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസർ, സോപ്പ്, വെള്ളം സൗകര്യങ്ങൾ ഒരുക്കണം. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.

Find Out More:

Related Articles: