പാലരുവിയി ലേക്ക് മെമു എത്തുമോ?കറുത്ത ബാഡ്ജ് ധരിച്ച് യാത്രക്കാർ!

Divya John
 പാലരുവിയി ലേക്ക് മെമു എത്തുമോ?കറുത്ത ബാഡ്ജ് ധരിച്ച് യാത്രക്കാർ! കായംകുളം മുതൽ കോട്ടയം വഴി എറണാകുളം ടൗൺ വരെയുള്ള യാത്രക്കാർ കറുത്ത ബാഡ്ജുകൾ ധരിച്ചെത്തി എറണാകുളം ടൗൺ സ്റ്റേഷനിൽ പ്രതിഷേധിച്ചു. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പാലരുവി എക്സ്‍പ്രസിൽ ഓഫീസ് ടൈമിൽ അനുഭവപ്പെടുന്ന അതികഠിനമായ തിരക്കിന് പരിഹാരമില്ലാതായതോടെ പരസ്യ പ്രതിഷേധവുമായി യാത്രക്കാ‍‍ർ.പാലരുവിക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയിലാണ് യാത്രാക്ലേശം അതിരൂക്ഷമാകുന്നത്. വേണാട് ജങ്ഷൻ ഒഴിവാക്കിയപ്പോൾ സൗത്തിലെ ഓഫീസുകളിൽ സമയം പാലിക്കേണ്ടവർ കൂടി പാലരുവിയെ ആശ്രയിക്കാൻ നിർബന്ധിതരായതാണ് തിരക്ക് നിയന്ത്രണാതീതമാകാൻ കാരണം.



 ഇത് പരിഹരിക്കാനായി പാലരുവിക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയിൽ ഒരു മെമു അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. അതോടെ തിരക്കിന് പരിഹാരവും അതിരാവിലെ വീടുകളിൽനിന്ന് പുറപ്പെടേണ്ട അവസ്ഥയ്ക്കും മാറ്റവും ഉണ്ടാകുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടി. കൂടാതെ, വന്ദേ ഭാരത്‌ കടന്നുപോകാൻ പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേയ്ക്ക് മാറ്റണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. പാലരുവി തൃപ്പൂണിത്തുറയിലെത്തിയാൽ തിരക്കിന് അല്പം ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെ പക്ഷം. അടിയന്തരമായി തിരക്ക് പരിഹരിക്കുന്നതിന് പാലരുവിയിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്.ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, ശശി എൻഎ, കൃഷ്ണ മധു, ജീനാ, സിമി ജ്യോതി, യദു എന്നിവരാണ് പ്രതിഷേധം നയിച്ചത്.



നൂറുകണക്കിന് യാത്രക്കാർ സംഘടിച്ച് എറണാകുളം ടൗൺ സ്റ്റേഷൻ മാനേജർ ബാലകൃഷ്ണ പണിക്കർക്ക് ഭീമ ഹർജി നൽകി. പരാതി ഉന്നതാധികാരികളിലേയ്‌ക്കും ഡിവിഷൻ ഓഫീസിലേയ്ക്കും കൈമാറുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി ഫ്രണ്ട്‌സ് ഓൺ റെയിൽസ് അറിയിച്ചു. യാത്രാക്ലേശം പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. പാലരുവിക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയിലാണ് യാത്രാക്ലേശം അതിരൂക്ഷമാകുന്നത്. 



വേണാട് ജങ്ഷൻ ഒഴിവാക്കിയപ്പോൾ സൗത്തിലെ ഓഫീസുകളിൽ സമയം പാലിക്കേണ്ടവർ കൂടി പാലരുവിയെ ആശ്രയിക്കാൻ നിർബന്ധിതരായതാണ് തിരക്ക് നിയന്ത്രണാതീതമാകാൻ കാരണം. ഇത് പരിഹരിക്കാനായി പാലരുവിക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയിൽ ഒരു മെമു അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. അതോടെ തിരക്കിന് പരിഹാരവും അതിരാവിലെ വീടുകളിൽനിന്ന് പുറപ്പെടേണ്ട അവസ്ഥയ്ക്കും മാറ്റവും ഉണ്ടാകുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടി.

Find Out More:

Related Articles: