ഇന്ത്യൻ വിദ്യാർഥിക്ക് കാനഡയിൽ ദാരുണാന്ത്യം!

Divya John
 ഇന്ത്യൻ വിദ്യാർഥിക്ക് കാനഡയിൽ ദാരുണാന്ത്യം! ടൊറൻ്റോയിലെ തടാകത്തിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെയാണ് അപകടം. പ്രണീത് മരിച്ച വിവരം തെലങ്കാനയിലുള്ള കുടുംബത്തെ അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു പ്രണീതിൻ്റെ പിതാവ് എ രവി സർക്കാരിനെ സമീപിച്ചു. കാനഡയിലെ ടൊറൻ്റോയിൽ ഇന്ത്യൻ വിദ്യാർഥി മുങ്ങിമരിച്ചു. തെലങ്കാന രംഗറെഡ്ഡി മീർപെറ്റ് സ്വദേശിയായ എ പ്രണീതിനാണ് ദാരുണാന്ത്യം. തിങ്കളാഴ്ചയാണ് പ്രണീതിൻ്റെ മരണവാർത്ത സുഹൃത്ത് മുഖേന കുടുംബം അറിഞ്ഞത്. ഞായറാഴ്ച രാവിലെ സുഹൃത്തുക്കൾക്കും സഹോദരനുമൊപ്പം നീന്താൻ പോയ പ്രണീതിനെ തടാകത്തിൽ കാണാതാകുകയായിരുന്നുവെന്ന് പിതാവ് എ രവി പറഞ്ഞു. 




ഉടൻതന്നെ ലോക്കൽ പോലീസിൽ വിവരമറിയിച്ചു. എന്നാൽ രക്ഷാപ്രവർത്തകർ തടാകത്തിലെത്താൻ 10 മണിക്കൂറിലധികം വൈകി. വൈകുന്നേരത്തോടെയാണ് മൃതദേഹം പുറത്തെടുത്തതെന്നും പിതാവ് പറഞ്ഞു. പിറന്നാൾ ദിവസമാണ് പ്രണീതിന് ദാരുണാന്ത്യം സംഭവിച്ചത്. പിറന്നാൾ ആഘോഷിക്കാനായി ശനിയാഴ്ചയാണ് പ്രണീത് സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം തടാകത്തിൽ എത്തിയത്. ഞായറാഴ്ചയാണ് സംഘം തടാകത്തിൽ നീന്താനിറങ്ങിയത്. ഇതിനിടെ പ്രണീതിനെ തടാകത്തിൽ കാണാതാകുകയായിരുന്നു. പ്രണീത് തടാകത്തിലേക്ക് ചാടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. സുഹൃത്തുക്കൾക്കൊപ്പം തടാകത്തിലൂടെ മോട്ടോർമോട്ടിൽ സഞ്ചരിക്കുന്നതിനിടെ പ്രണീത് പകർത്തിയ സെൽഫിയും പുറത്തുവന്നു. 



കാനഡയിലുള്ള പ്രണീതിൻ്റെ സുഹൃത്തുക്കളുമായി കുടുംബം ബന്ധപ്പെട്ടുവരികയാണ്. പ്രണീതിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കുടുംബം സർക്കാരിനോട് അഭ്യർഥിച്ചു. ഉപരിപഠനത്തിനായി 2019ലാണ് പ്രണീത് കാനഡയിലേക്ക് കുടിയേറിയത്. 2022ൽ പ്രണീതിൻ്റെ ജ്യേഷ്ഠനും കാനഡയിൽ എത്തിയിരുന്നു. മാസ്റ്റർ ഓഫ് സയൻസ് പൂർത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചുവരികയായിരുന്നു പ്രണീത്. തിങ്കളാഴ്ചയാണ് പ്രണീതിൻ്റെ മരണവാർത്ത സുഹൃത്ത് മുഖേന കുടുംബം അറിഞ്ഞത്. ഞായറാഴ്ച രാവിലെ സുഹൃത്തുക്കൾക്കും സഹോദരനുമൊപ്പം നീന്താൻ പോയ പ്രണീതിനെ തടാകത്തിൽ കാണാതാകുകയായിരുന്നുവെന്ന് പിതാവ് എ രവി പറഞ്ഞു.



ഉടൻതന്നെ ലോക്കൽ പോലീസിൽ വിവരമറിയിച്ചു. എന്നാൽ രക്ഷാപ്രവർത്തകർ തടാകത്തിലെത്താൻ 10 മണിക്കൂറിലധികം വൈകി. വൈകുന്നേരത്തോടെയാണ് മൃതദേഹം പുറത്തെടുത്തതെന്നും പിതാവ് പറഞ്ഞു. പിറന്നാൾ ദിവസമാണ് പ്രണീതിന് ദാരുണാന്ത്യം സംഭവിച്ചത്. പിറന്നാൾ ആഘോഷിക്കാനായി ശനിയാഴ്ചയാണ് പ്രണീത് സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം തടാകത്തിൽ എത്തിയത്. ഞായറാഴ്ചയാണ് സംഘം തടാകത്തിൽ നീന്താനിറങ്ങിയത്.

Find Out More:

Related Articles: