മഹാരാഷ്ട്ര ഇലക്ഷൻ; ബിജെപിയും മറ്റു പാർട്ടികളും വാഗ്ദാനപ്പെരുമഴ! വനിതാ വോട്ടുകൾ പെട്ടിയിലാക്കാനായി സ്ത്രീകൾക്കായി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാർ വനിതകൾക്കായി ആരംഭിച്ച സാമ്പത്തിക സഹായ പദ്ധതിയായ 'ലഡ്കി ബഹി'ൻ്റെ പ്രതിമാസ ഗഡു 1,500 രൂപയിൽനിന്ന് 2,100 രൂപയാക്കി ഉയർത്തുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ഇതിന് ബദലായി 'മഹാലക്ഷ്മി' എന്ന പദ്ധതി വഴി വനിതകൾക്ക് പ്രതിമാസം 3,000 രൂപ നൽകുമെന്നാണ് മഹാവികാസ് അഘാഡിയുടെ വാഗ്ദാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നിലനിർത്താനും പിടിച്ചെടുക്കാനും വമ്പൻ വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി പ്രകടന പത്രിക പുറത്തിറക്കി ബിജെപിയും കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡി സഖ്യവും. സംസ്ഥാന പോലീസ് സേനയിലേക്ക് 25,000 വനിതകളെ നിയമിക്കുമെന്നും ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്.
വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് പിഡിഎസ് വഴി ഭക്ഷ്യസാധനങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന അക്ഷയ അന്ന യോജന, നൈപുണ്യ സെൻസസ്, കാർഷിക വായ്പ എഴുതിത്തള്ളൽ, 2100 രൂപ വാർധക്യ പെൻഷൻ, 25 ലക്ഷം തൊഴിൽ, മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കും തുടങ്ങിയവയാണ് ബിജെപിയുടെ മറ്റ് വാഗ്ദാനങ്ങൾ. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അവതരിപ്പിച്ചിരുന്ന 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും മഹാവികാസ് അഘാഡി വാഗ്ദാനം നൽകുന്നു. ഉള്ളി - തക്കാളി കർഷകർക്ക് സഹായം, വനിതകൾക്കായി വ്യവസായ മേഖല, വൈദ്യുതി ബില്ലിൽ 100 യൂണിറ്റ് ഇളവ്, ഒഴിവുള്ള രണ്ടര ലക്ഷം തസ്തികകളിലേക്ക് നിയമനം തുടങ്ങിയവയാണ് മഹാവികാസ് അഘാഡിയുടെ മറ്റ് വാഗ്ദാനങ്ങൾ.അതേസമയം വനിതകൾക്ക് പ്രതിമാസം 3,000 രൂപ നൽകുന്ന മഹാലക്ഷ്മി പദ്ധതിക്ക് പുറമേ, വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്രയും മഹാവികാസ് അഘാഡി വാഗ്ദാനം ചെയ്യുന്നു.
ജോലി തേടുന്ന യുവാക്കൾക്ക് പ്രതിമാസം 4,000 രൂപ സ്റ്റൈപ്പെൻ്റായി നൽകുമെന്നാണ് മറ്റൊരു വാഗ്ദാനം. മൂന്നു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളുമെന്നും കർഷകർക്ക് വായ്പാ തിരിച്ചടവിനായി 50,000 രൂപ നൽകുമെന്നും പ്രകടന പത്രികയിലുണ്ട്.സംസ്ഥാന പോലീസ് സേനയിലേക്ക് 25,000 വനിതകളെ നിയമിക്കുമെന്നും ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് പിഡിഎസ് വഴി ഭക്ഷ്യസാധനങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന അക്ഷയ അന്ന യോജന, നൈപുണ്യ സെൻസസ്, കാർഷിക വായ്പ എഴുതിത്തള്ളൽ, 2100 രൂപ വാർധക്യ പെൻഷൻ, 25 ലക്ഷം തൊഴിൽ, മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കും തുടങ്ങിയവയാണ് ബിജെപിയുടെ മറ്റ് വാഗ്ദാനങ്ങൾ.
മധ്യപ്രദേശിൽ ബിജെപി പരീക്ഷിച്ചു വിജയിച്ച ലഡ്കി ബഹിൻ പദ്ധതി, തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണ് മഹാരാഷ്ട്രയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ രണ്ടരക്കോടി വനിതകൾക്ക് പ്രതിമാസം 1,500 രൂപയാണ് ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിൻ്റെ ഏക്നാഥ് ഷിൻഡെ സർക്കാർ നൽകിവന്നിരുന്നത്. ഇതാണ് ഇപ്പോൾ 2,100 രൂപയായി ഉയർത്തുമെന്ന് ബിജെപി വാഗ്ദാനം നൽകിയിരിക്കുന്നത്. 2027ഓടെ 50 ലക്ഷം 'ലാഖ്പതി ദീതിമാരെ' സൃഷ്ടിക്കുമെന്നാണ് ബിജെപിയുടെ മറ്റൊരു വാഗ്ദാനം. ഇതിനായി 500 സ്വയം സഹായ സംഘങ്ങളുടെ ഒരു വ്യവസായ ക്ലസ്റ്ററിന് രൂപം നൽകും. ഇവർക്ക് 1,000 കോടി രൂപ മൂലധനമായി നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.