ശബരിമല; സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർഥാടകൻ മരിച്ചു!

Divya John
 ശബരിമല; സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർഥാടകൻ മരിച്ചു! കർണാടകയിലെ കനകപുര രാം നഗർ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു ഇദ്ദേഹത്തിന്. ഇന്നലെ വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്. ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർഥാടകൻ മരിച്ചു. കാഞ്ഞിരപ്പള്ളി മേരിക്വീൻ ആശുപത്രിയിൽ എത്തിയപ്പോൾ മരണം സ്ഥിരീകരിച്ചു. ഈ തീർഥാടകന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യം പറയാനാകൂ എന്ന് എഡിഎം അരുൺ എസ് നായർ പറഞ്ഞു. താഴേക്ക് വീണതിന് ശേഷം പരസ്പരവിരുദ്ധമായാണ് ഇയാൾ സംസാരിച്ചിരുന്നതാണ് സംശയത്തിന്‌ കാരണം. കുമാരസാമി രണ്ടു ദിവസമായി സന്നിധാനത്ത് ഉണ്ടായിരുന്നെന്ന് പോലീസും പ്രതികരിച്ചു.




തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിൻറെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക്‌ ഇയാൾ ചാടിയത്. ആദ്യം സന്നിധാനത്തെ ഗവ. ആശുപത്രിയിലും പിന്നീട് പമ്പ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിടി സ്‌കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ ആവശ്യമുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്കുകൊണ്ടുപോകുന്ന വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വീഴ്ചയിൽ കൈക്കും കാലിനും പരിക്കേറ്റ കുമാരസ്വാമിയ്ക്ക് സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. വഴിമധ്യേയാണ് മരണം സംഭവിച്ചത്.. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് വിവരം.




ശബരിമലയിൽ നടത്തിയ കൃത്യമായ മുന്നൊരുക്കം ഭക്തർക്ക്‌ സുഗമദർശനം സാധ്യമാക്കിയെന്നും തീർഥാടരോട്‌ വിവിധ ഭാഷകളിൽ സംസാരിക്കാൻ പോലീസുകാർക്ക്‌ പരിശീലനം നൽകിയതായും കൃഷ്‌ണകുമാർ പറഞ്ഞു. സന്നിധാനത്ത് സ്പെഷൽ ഓഫീസറായി ഏറ്റവും കൂടുതൽ സേവനമനുഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കൃഷ്ണകുമാർ. സന്നിധാനം അസിസ്റ്റൻറ് സ്പെഷ്യൽ ഓഫീസറായി ടി എൻ സജീവും ജോയിൻറ് സ്പെഷ്യൽ ഓഫീസറായി മാനന്തവാടി എ എസ്‌ പി ഉമേഷ് ഗോയലും ചുമതലയേറ്റു. സന്നിധാനം പോലീസ്‌ സ്‌പെഷ്യൽ ഓഫീസറായി ബി കൃഷ്‌ണകുമാർ ചുമതലയേറ്റു. സ്‌പെഷ്യൽ ഓഫീസറായിരുന്ന പിബി ജോയിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ്‌ പുതിയ ക്രമീകരണം.



റെയിൽവേ പോലീസ്‌ സൂപ്രണ്ടായ കൃഷ്‌ണകുമാർ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്‌.കാഞ്ഞിരപ്പള്ളി മേരിക്വീൻ ആശുപത്രിയിൽ എത്തിയപ്പോൾ മരണം സ്ഥിരീകരിച്ചു. ഈ തീർഥാടകന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യം പറയാനാകൂ എന്ന് എഡിഎം അരുൺ എസ് നായർ പറഞ്ഞു. താഴേക്ക് വീണതിന് ശേഷം പരസ്പരവിരുദ്ധമായാണ് ഇയാൾ സംസാരിച്ചിരുന്നതാണ് സംശയത്തിന്‌ കാരണം. കുമാരസാമി രണ്ടു ദിവസമായി സന്നിധാനത്ത് ഉണ്ടായിരുന്നെന്ന് പോലീസും പ്രതികരിച്ചു.

Find Out More:

Related Articles: