അടുത്ത മാസം മുതൽ സാറ്റ് ടോൾ: സഞ്ചരിച്ച ദൂരത്തിനുള്ള പണം മാത്രം നൽകിയാൽ മതി!

frame അടുത്ത മാസം മുതൽ സാറ്റ് ടോൾ: സഞ്ചരിച്ച ദൂരത്തിനുള്ള പണം മാത്രം നൽകിയാൽ മതി!

Divya John
 അടുത്ത മാസം മുതൽ സാറ്റ് ടോൾ: സഞ്ചരിച്ച ദൂരത്തിനുള്ള പണം മാത്രം നൽകിയാൽ മതി! നിലവിലുള്ള ഇലക്ട്രോണിക് ടോൾ പിരിവ് സമ്പ്രദായമായ ഫാസ്ടാഗ് പിൻവലിച്ചുകൊണ്ട് സാറ്റ്‍ലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം (ജിപിഎസ് ടോൾ) അടുത്ത മാസം മുതൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതിനൂതന ടോൾ പിരിവ് സംവിധാനത്തിലേക്ക് രാജ്യം മാറുന്നതോടെ യാത്രികർക്ക് കൂടുതൽ കാര്യക്ഷമവും സുതാര്യവും ഉപയോക്തൃ സൗഹൃദമായ യാത്ര അനുഭവവും ലഭിക്കുമെന്നാണ് പ്രതീക്ഷ. സാറ്റ്‍ലൈറ്റ് ടോൾ സംവിധാനത്തിന്റെ കൂടുതൽ വിശദാംശം ചുവടെ ചേർക്കുന്നു.  രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവ് സംവിധാനത്തിൽ സമഗ്രമായ മാറ്റം വരുന്നു. നേട്ടങ്ങൾ എന്തൊക്കെ?




ടോൾ പിരിവിലെ തുല്യത: പ്രവേശിക്കുമ്പോൾ നിശ്ചിത നിരക്കിൽ ഈടാക്കുന്ന ടോളിന് പകരം സഞ്ചരിക്കുന്ന ദൂരത്തിനുള്ള തുക മാത്രം ഈടാക്കുന്നതിലൂടെ കൈവരുന്ന തുല്യത.
ടോൾ ബൂത്തുകളിലെ കാത്തിരിപ്പിന്റെ ആവശ്യമില്ലാത്തതിനാൽ ദേശീയപാതകളിലൂടെ സുഗമമായ സഞ്ചാരം സാധ്യമാകുന്നു.
ടോൾ പ്ലാസകളിലെ കുരുക്ക് ഇല്ലാത്തതിനാൽ ഇന്ധന നഷ്ടവും കുറയ്ക്കുന്നു.
വാഹനങ്ങളിൽ നിന്നുള്ള കാ‌ർബൺ ബഹിർഗമനവും കുറയുന്നതിലൂടെ പരിസ്ഥിതി ആഘാതവും കുറയും
തത്സമയ വാഹന നീക്കവും അതിനനുസരിച്ച് ഓട്ടോമാറ്റിക്കായി പണം ഈടാക്കലും നടക്കുന്നതോടെ ടോൾ പിരിവിൽ കൂടുതൽ സുതാര്യത.






കൂടുതൽ ഡിജിറ്റൽവത്കരിച്ചതും കാര്യക്ഷമവുമായ ഇൻഫ്രാസ്ട്രക്ചർ സംവിധാനത്തിലേക്കുള്ള മുന്നേറ്റം.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കായിരിക്കും (NHAI) സാറ്റ്‍ലൈറ്റ് ടോൾ പിരിവ് സംവിധാനം സജ്ജമാക്കുന്നതിനുള്ള ഉത്തരവാദിത്തം. ആദ്യ ഘട്ടത്തിൽ ട്രക്കുകളും ബസുകളും ഉൾപ്പെടുന്ന വാണിജ്യ വാഹനങ്ങളിലായിരിക്കും പുതിയ സംവിധാനം നടപ്പിലാക്കുക. തുടർന്ന് രണ്ടാം ഘട്ടത്തിലാകും സ്വകാര്യ വാഹനങ്ങളും ചെറുവാഹനങ്ങളും സാറ്റ്‍ലൈറ്റ് ടോൾ പിരിവ് സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരിക. നിലവിൽ ബെംഗളുരു - മൈസൂർ ദേശീയപാതയിലും പാനിപ്പത്ത് - ഹിസാർ ദേശീയ പാതയിലും ജിഎൻഎസ്എസ് സാങ്കേതികവിദ്യയിലുള്ള ടോൾ സംവിധാനം പരീക്ഷിക്കുന്നുണ്ട്.





യുഎസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റ്ലൈറ്റ് സംവിധാനത്തിന് പകരമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാറ്റ്‍ലൈറ്റ് ഗതിനിർണയ സംവിധാനമായ നാവിക് അഥവാ ഇന്ത്യൻ റീജ്യണൽ നാവിഗേഷൻ സാറ്റ്ലൈറ്റ് സിസ്റ്റം (IRNSS) ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇതിനാലാണ് കാലതാമസമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ വർഷം ജൂണിൽ ആവിഷ്കരിച്ച സാറ്റ്‍ലൈറ്റ് ടോൾ സംവിധാനം ഈ ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാനായിരുന്നു കേന്ദ്ര സർക്കാർ തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്നത്.

Find Out More:

Related Articles: