പുതിയ പോപ്പിന്റെ തെരഞ്ഞെടുപ്പ്; കോൺക്ലേവ് ഉടൻ ആരംഭിക്കും! 'ഇന്ന് രാവിലെ 7:35-ന് റോമിലെ ബിഷപ്പായ ഫ്രാൻസിസ് പിതാവിൻ്റെ അടുത്തേക്ക് മടങ്ങി. തൻ്റെ ജീവിതം മുഴുവൻ ദൈവത്തിനും സഭയ്ക്കും വേണ്ടിയാണ് അദ്ദേഹം സമർപ്പിച്ചത്' എന്ന് ഫാരെൽ തൻ്റെ പ്രസ്താവനയിൽ പറഞ്ഞു. പാവപ്പെട്ടവരെയും ദുരിതത്തിലാകുന്നവരെയും സ്നേഹിക്കാനും ധൈര്യത്തോടെ ജീവിക്കാനും അദ്ദേഹം ലോകത്തെ പഠിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു. സഭയുടെ കാര്യങ്ങൾ നോക്കുന്ന കാർഡിനൽ കെവിൻ ഫാരലാണ് പോപ്പ് ഫ്രാൻസിസിൻ്റെ മരണ വിവരം ഔദ്യോഗികമായി അറിയിച്ചത്. പുതിയ പോപ്പിനെ എങ്ങനെ തിരഞ്ഞെടുക്കും?
തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന എല്ലാ കർദിനാൾമാരും രഹസ്യങ്ങൾ പുറത്ത് പറയില്ലെന്ന് പ്രതിജ്ഞയെടുക്കണം.
ഓരോ കർദിനാളും തങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തിയുടെ പേര് ഒരു കടലാസിൽ എഴുതി ഒരു പാത്രത്തിലിടുന്നു.
ഓരോ വോട്ടും ഉറക്കെ വായിച്ച് എണ്ണുന്നു. ഒരു സ്ഥാനാർത്ഥി പോപ്പായി തിരഞ്ഞെടുക്കപ്പെടാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടണം.
ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, ബാലറ്റുകൾ രാസവസ്തുക്കൾ ചേർത്ത് കത്തിക്കുന്നു. അപ്പോൾ കറുത്ത പുക വരും. ഇത് തിരഞ്ഞെടുപ്പ് വിജയിച്ചില്ല എന്നതിൻ്റെ സൂചനയാണ്. വെളുത്ത പുകയാണെങ്കിൽ പുതിയ പോപ്പിനെ തിരഞ്ഞെടുത്തു എന്ന് മനസ്സിലാക്കാം.
എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും. എന്നിട്ടും ആരെയും തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, ലളിതമായ ഭൂരിപക്ഷം മതി എന്ന രീതിയിലേക്ക് നിയമങ്ങൾ മാറ്റാൻ സാധ്യതയുണ്ട്.80 വയസ്സിൽ താഴെയുള്ള കർദിനാൾമാർക്ക് മാത്രമേ ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ളൂ. 2025 ഏപ്രിൽ മാസത്തിലെ കണക്കനുസരിച്ച് 137 കർദിനാൾമാർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ യോഗ്യതയുണ്ട്. സാധാരണയായി 120 കർദിനാൾമാരെയാണ് തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കാറ്.
സിസ്റ്റൈൻ ചാപ്പലിൽ അതീവ രഹസ്യമായാണ് കോൺക്ലേവ് നടക്കുന്നത്. ഓരോ കർദിനാളും വോട്ടിംഗ് വിവരങ്ങൾ പുറത്തുപറയില്ലെന്ന് സത്യം ചെയ്യണം. ഈ സത്യം ലംഘിച്ചാൽ അവരെ സഭയിൽ നിന്ന് പുറത്താക്കും.പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പിൽ ഇത്രയധികം രഹസ്യസ്വഭാവം പുലർത്തുന്നതിൻ്റെ പ്രധാന കാരണം സഭയുടെ ഐക്യം നിലനിർത്തുകയും പുറത്ത് നിന്നുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കുക എന്നതുമാണ്. ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികൾ ആകാംഷയോടെയും പ്രാർത്ഥനയോടെയുമാണ് പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. സഭയെ നയിക്കാൻ കഴിവുള്ള ഒരാൾ തിരഞ്ഞെടുക്കപ്പെടണമെന്നാണ് വിശ്വാസികളുടെ പ്രാർത്ഥന.
കോൺക്ലേവിന് സാധാരണയായി കുറഞ്ഞത് ഒരു ദിവസമെങ്കിലും എടുക്കും. ചിലപ്പോൾ ഇത് കൂടുതൽ ദിവസങ്ങൾ നീണ്ടുപോകാറുണ്ട്. ചരിത്രത്തിൽ, 1503-ൽ ജൂലിയസ് രണ്ടാമനെ മണിക്കൂറുകൾക്കുള്ളിൽ തിരഞ്ഞെടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ സമയം എടുത്തത് 1268-1271 കാലഘട്ടത്തിലാണ്, ഏകദേശം മൂന്ന് വർഷം. എന്നിരുന്നാലും, സമീപകാല ചരിത്രത്തിൽ, 2005-ൽ പോപ്പ് ബെനഡിക്ട് പതിനാറാമനെയും 2013-ൽ പോപ്പ് ഫ്രാൻസിസിനെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തിരഞ്ഞെടുത്തിരുന്നു.