സ്‌കൂളുകൾ തുറക്കാം; പുതിയ നിർദേശങ്ങൾ ഇങ്ങനെ

Divya John
സ്‌കൂളുകൾ തുറക്കാം. പുതിയ നിർദേശങ്ങൾ ഇങ്ങനെ. അതായത് അൺലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിൻ്റെ ഭാഗമായി ഒക്‌ടോബർ 15 മുതൽ രാജ്യത്തെ സ്‌കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന നിർദേശം നൽകിയതിന് പിന്നാലെ സ്‌കൂളുകളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കുന്നതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. കൊവിഡ്-19 പശ്ചാത്തലത്തിൽ വീട്ടിൽ ഇരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അതിനുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകണം. സ്‌കൂളുകളിൽ വരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. കണ്ടെയ്‌ൻമെൻ്റ് സോണുകളിലുള്ള വിദ്യാർഥികൾ സ്‌കൂളുകളിൽ വരേണ്ടതില്ലെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.സാഹചര്യങ്ങൾ പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് ആന്തിമതീരുമാനം സ്വീകരിക്കാമെന്ന് വ്യക്തമാക്കിയാണ് മാർഗനിർദേശം പുറത്തിറക്കിയത്.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളും സാഹചര്യങ്ങൾ അടിസ്ഥാനമാക്കി എസ്ഒപി പുറത്തിറക്കണം.തിരക്കൊഴിവാക്കാൻ ക്ലാസിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം. വിദ്യാർഥികളും അധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സ്‌കൂളുകളിൽ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.ക്ലാസ് മുറികളിൽ വായു സഞ്ചാരമുള്ളതാകണം. വിദ്യാർഥികൾ സ്‌കൂളിലേക്ക് വരുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴും സാമൂഹ്യ അകലം നിർബന്ധമായി പാലിക്കണം.

 മാസ്‌ക്, സാനിറ്റൈസർ എന്നിവ നിരബന്ധമാണ്. ശുചിത്വം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. സ്‌കൂളുകൾ തുറന്നാലും രണ്ടോ മൂന്നൊ ആഴ്‌ചത്തേക്ക് യാതൊരു തരത്തിലുമുള്ള മൂല്യനിർണയം പാടില്ല. വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ തമ്മിൽ സാമൂഹ്യ അകലം പാലിക്കുന്നതിനൊപ്പം സ്‌കൂൾ പരിസരം വൃത്തിയാക്കിയിരിക്കണം. കൃത്യമായ ഇടവേളകളിൽ അധ്യാപകരിലും വിദ്യാർഥികളിലും പരിശോധന നടത്തണം. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപായി വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കൂളുകൾ തുറന്നാലും രണ്ടോ മൂന്നൊ ആഴ്‌ചത്തേക്ക് യാതൊരു തരത്തിലുമുള്ള മൂല്യനിർണയം പാടില്ല. വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ തമ്മിൽ സാമൂഹ്യ അകലം പാലിക്കുന്നതിനൊപ്പം സ്‌കൂൾ പരിസരം വൃത്തിയാക്കിയിരിക്കണം. ക്ലാസ് മുറികളിൽ വായു സഞ്ചാരമുള്ളതാകണം. വിദ്യാർഥികൾ സ്‌കൂളിലേക്ക് വരുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴും സാമൂഹ്യ അകലം നിർബന്ധമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ എന്നിവ നിരബന്ധമാണ്. ശുചിത്വം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.

വിദ്യാർഥികൾക്കും ജീവനക്കാർക്കും അസുഖ അവധി ആവശ്യമെങ്കിൽ അനുവദിക്കണം. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പാകം ചെയ്ത ഉച്ച ഭക്ഷണം വിതരണം ചെയ്യണം. അല്ലെങ്കിൽ അതിന് തത്തുല്യമായ സാമ്പത്തിക സാമ്പത്തിക സഹായം സ്‌കൂളുകൾക്ക് നൽകണം. ക്ലാസ് മുറികളിൽ മാസ്‌ക് ധരിക്കണം. അക്കാദമിക് കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ഡോക്‌ടർമാരുടെയും നഴ്‌സിൻ്റെയും സേവനം ലഭ്യമാകുന്നുവെന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം. 

Find Out More:

Related Articles: