കെട്ടിടം പൊളിക്കുന്നതിനിടെ കണ്ടെത്തിയത് പുരാതന ഇലകൾ

frame കെട്ടിടം പൊളിക്കുന്നതിനിടെ കണ്ടെത്തിയത് പുരാതന ഇലകൾ

Divya John
കെട്ടിടം പൊളിക്കുന്നതിനിടെ കണ്ടെത്തിയത് പുരാതന ഇലകൾ. എലമംഗലം എന്നറിയപ്പെടുന്ന മരത്തിൻ്റെ ഇലയാണിതെന്ന് പറയപ്പെടുന്നു. മരത്തിൻ്റെ തട്ടു പലകകൾ ചിതൽ പിടിക്കാതിരിക്കുന്നതിന് അക്കാലത്തുണ്ടായിരുന്ന പ്രതിവിധിയാണിത്. നാലു മുറികളുള്ള കെട്ടിടത്തിൻ്റെ മുകൾഭാഗം പൂർണമായും ഈ ഇലകൾ കൊണ്ട് വിരിച്ച നിലയിലായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും ഇലകളുടെ പച്ച നിറത്തിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. പലരും ഈ പുരാതന ഇലകൾ അത്ഭുതത്തോടെ നോക്കി കാണുന്നു. 1911 ലാണ് കെട്ടിടം നിർമ്മിച്ചത്. തട്ടിനു മുകളിൽ പലകകൾ വിരിച്ച ശേഷം ഈ ഇലകൾ വിരിക്കുകയും പിന്നീട് മണ്ണ് പരത്തുകയും ചെയ്യുന്ന പതിവ് ആദ്യകാലങ്ങളിലുണ്ടായിരുന്നു.


  താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി. താനാളൂർ ആറാം വാർഡിൽ പരേതനായ സി എൻ മുഹമ്മദ് ഹാജിയുടെ കെട്ടിടമായ 110 വർഷം പഴക്കമുള്ള കോട്ടുവാലപീടിക പൊളിച്ചുമാറ്റുന്നതിനിടയിലാണ് പുരാതന ഇലകൾ കണ്ടെത്തിയത്. അതേസമയം രാജ്യത്ത് അൺലോക്ക് പ്രക്രിയയോടനുബന്ധിച്ച് രാജ്യത്ത് അൺലോക്ക് അഞ്ചിൻറെ ഭാഗമായി കൂടുതൽ ഇളവുകൾ നാളെ മുതൽ നിലവിൽ വരും. സ്കൂളുകൾ, സിനിമാ തിയേറ്ററുകൾ, വിനോദ പാർക്കുകൾ തുടങ്ങിയവയ്ക്കാണ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. കണ്ടെയ്ൻമെൻറ് സോണിന് പുറത്തുള്ളവയ്ക്കാണ് പ്രവർത്തനാനുമതി. എന്നാൽ സ്കൂളുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകളാണ് അന്തിമ തീരുമാനം എടുക്കുക.



സ്കൂളുകൾ, സിനിമാ ഹാളുകൾ, മൾട്ടിപ്ലക്സുകൾ, വിനോദ പാർക്കുകൾ, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവയ്ക്ക് ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്. കണ്ടെയ്‌മെൻറ് സോണുകളിൽ അല്ലാത്ത തിയേറ്ററുകൾക്ക് ഒക്‌ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കാമെന്നാണ് നിർദേശം. സ്‌കൂളുകളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കുന്നതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ പുറത്തിറക്കിയിട്ടുമുണ്ട്.ഘട്ടം ഘട്ടമായിട്ട് സ്കൂളുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. 



കേരളം, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ സ്കൂൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സ്കൂൾ തുറക്കാനും തീരുമാനിച്ച് കഴിഞ്ഞു. പഞ്ചാബിൽ നാളെ മുതൽ സ്കൂളുകൾ തുറക്കുമ്പോൾ, യുപിയിൽ ഒക്ടോബർ 19നാണ് സ്കൂൾ തുറക്കുന്നത്.ഒക്‌ടോബർ 15 മുതൽ സ്‌കൂളുകളും കോളേജുകളും തുറക്കാമെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടതാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. 


രാജ്യത്ത് അൺലോക്ക് അഞ്ചിൻറെ ഭാഗമായി കൂടുതൽ ഇളവുകൾ നാളെ മുതൽ നിലവിൽ വരും. സ്കൂളുകൾ, സിനിമാ തിയേറ്ററുകൾ, വിനോദ പാർക്കുകൾ തുടങ്ങിയവയ്ക്കാണ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. കണ്ടെയ്ൻമെൻറ് സോണിന് പുറത്തുള്ളവയ്ക്കാണ് പ്രവർത്തനാനുമതി. എന്നാൽ സ്കൂളുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകളാണ് അന്തിമ തീരുമാനം എടുക്കുക.

Find Out More:

Related Articles: