സുഹൃത്തുക്കള്‍ മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റി; ആറു വയസുകാരന്‍ മരിച്ചു.

Divya John

ഇന്‍ഡോര്‍∙ കൂട്ടുകാര്‍ മലദ്വാരത്തിലൂടെ വായു പമ്പ് ചെയ്തു കയറ്റിയതിനെ തുടര്‍ന്നു ആറു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണു സംഭവം. കളിക്കുന്നതിനിടെ കൂട്ടുകാര്‍ ചേര്‍ന്നു കുട്ടിയുടെ മലദ്വാരത്തില്‍ കംപ്രസറിന്റെ നോസില്‍ കുത്തിക്കയറ്റിയ ശേഷം വയറ്റിലേക്കു കാറ്റ് അടിച്ചു കയറ്റുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കന്‍ഹ യാദവ് എന്ന ആറു വയസുകാരനാണു മരിച്ചത്. കുട്ടിയെ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു. 

Find Out More:

Related Articles: