ബാധിച്ചിരിക്കുന്നത് ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം.

VG Amal
സൗദി അറേബ്യയിലെ മലയാളി നഴ്സിന് ബാധിച്ചിരിക്കുന്നത് ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം.

2012-ൽ കണ്ടെത്തിയ മെഴ്സിന് കാരണമായ കൊറോണ വൈറസാണെന്ന് ജിദ്ദയിലെ ഇന്ത്യൻ നയതന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ രോഗം ചികിത്സാവിധേയമാണ്.

കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയിൽ സൗദി അറേബ്യയിലെ അസീർ അബഹ അൽ ഹയാത് ആശുപത്രിയിൽ മുപ്പത് മലയാളി നഴ്‌സുമാരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

അഞ്ചുദിവസമായി ഇവരെ പ്രത്യേക മുറികളിൽ കിടത്തിയിരിക്കുകയാണ് . വൈറസ് ബാധിച്ച കോട്ടയം സ്വദേശിനിയായ നഴ്സുമായി അടുത്തിടപഴകിയവരെയാണ് പ്രത്യേകം പാർപ്പിച്ചിരിക്കുന്നത്.

ഇരുപതുപേർ പരിശോധനയ്ക്ക് വിധേയരായി ഫലത്തിന് കാത്തിരിക്കുകയാണ്. ബാക്കിയുള്ള പത്തുപേർക്ക് പരിശോധന നടത്തിയിട്ടില്ല. തങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നാലുദിവസമായി ഇവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ആശുപത്രിയധികൃതർ അനാസ്ഥ തുടരുന്നു എന്നാണ് നഴ്സുമാരുടെ ബന്ധുക്കൾ അഭിപ്പിയപെടുന്നത്. 

അബഹ അൽ ഹയാത് ആശുപത്രിയിലെ ആറുമുറികളിലായാണ് മുപ്പത്‌ നഴ്‌സുമാരെ താമസിപ്പിച്ചിരിക്കുന്നത്. ഐസൊലേഷൻ വാർഡ് ആയതിനാൽ ബന്ധുക്കൾക്ക് പ്രവേശനമില്ല.

തങ്ങൾക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ലെന്ന് നഴ്സുമാർ കഴിഞ്ഞദിവസം പരാതിയുന്നയിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് പരിഹരിച്ചു. 

Find Out More:

Related Articles: