കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു.

VG Amal
കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു.

പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

വിനോദ യാത്രകള്‍ അടക്കമുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇതോടെ ഭാഗികമായി പിന്‍വലിക്കും.

എന്നാൽ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ചൈനയിലെ വുഹാനില്‍നിന്ന് വന്ന മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്നോണം വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.

പിന്നീട് ഒരാള്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അവരുമായെല്ലാം അടുത്ത് ഇടപഴകിയവരെ പ്രത്യേകം നിരീക്ഷിച്ചിരുന്നു. എന്നാല്‍ അവരുടെയൊന്നും സാംപിളില്‍ കൊറോണ വൈറസ് കണ്ടെത്താൻ കഴ്ഞ്ഞില്ല. 

Find Out More:

Related Articles: