ചൂട് കാലത്ത് ഒരൽപം കാഷ്യൂ സോഡാ കുടിച്ചാലോ?
ഈ ചൂടുകാലമാകുമ്പോൾ പല വറൈറ്റിയിലുള്ള പാനീയങ്ങൾ വിപണിയിൽ ഇറങ്ങാറുള്ളത്. കല്ല് സോഡാ, ഫുൾചാർ സോഡാ, അതിങ്ങനെ മാറി മാറി വന്നുകൊണ്ടിരിക്കും. ഇപ്പോൾ വേനല്ക്കാലയമായി തുടങ്ങിയല്ലോ. ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി രുചിയാർന്ന ഒരു പുതിയ പാനീയം ഇപ്പോൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. കാഷ്യൂ സോഡ. പാഴാക്കി കളയുന്ന കശുമാങ്ങയിൽ നിന്നാണ് കാഷ്യൂ സോഡ വികസിപ്പിച്ചെടുത്തത്.
കാര്‍ഷിക സർവകലാശാലയുടെ കീഴിലെ കശുമാവ് ഗവേഷണ കേന്ദ്രമായാണ് കാഷ്യൂ സോഡ വികസിപ്പിച്ചെടുത്തത്. ഒരു കശുമാവില്‍ നിന്ന് പത്ത് കിലോയോളം കശുവണ്ടി കിട്ടുമ്പോള്‍ അമ്പത് കിലോയോളം കശുമാങ്ങ ആരും ഉപയോഗിക്കാതെ പാഴായിപ്പോവുകയാണ് പതിവ്. കശുമാങ്ങ ജ്യൂസാക്കി മാറ്റി, ജ്യൂസില്‍ നിന്ന് കറകളഞ്ഞ ശേഷമാണ് സോഡ നിര്‍മ്മിക്കുന്നത്.
മറ്റേത് പഴങ്ങളെ പോലെ പോഷക സമ്പന്നമാണ് കശുമാങ്ങ.
പക്ഷെ കറയുള്ളത് കൊണ്ട് അധികം ആരും കഴിക്കാറില്ല. എന്നാല്‍ തൃശൂരിലെ മടക്കത്തറ കാശുമാവ് ഗവേഷണ കേന്ദ്രത്തിൽ കശുമാങ്ങയില്‍ നിന്ന് രുചിയേറിയ ഒട്ടേറെ വിഭവങ്ങളാണ് തയ്യാറാവുന്നത്. അതിലെ താരമാണ് കാഷ്യൂ സോഡ. ഒരിക്കല്‍ കുടിച്ചാല്‍ വീണ്ടും വീണ്ടും കുടിക്കാൻ തോന്നുന്ന സ്വാദുള്ള കാഷ്യൂ സോഡ ഈ കൊടുവേനലില്‍ തീർച്ചയയും കുളിരു പകരും.
4 അതെ സമയം സംസ്ഥാനത്തെ 6 ജില്ലകളില്‍ ചൊവ്വാഴ്ച രണ്ടുമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ചൂട് സമയത്ത് നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. പകല്‍സമയത്ത് മദ്യം പോലുള്ള ലഹരിപാനീയങ്ങള്‍ ഒഴിവാക്കണം.
ചൂടുമൂലം തളര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണം. കാഴ്ചപരിമിതരും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ആവശ്യക്കാര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം ലഭ്യമാകും