കൊറോണ: ഇറാനില്‍ ഊഴംകാത്ത് 300

VG Amal

ഇന്ത്യയിലേക്ക് വിമാനം കയറുന്നതിന് മുമ്പ് ഒരോരുത്തരെയും നിർബന്ധിത വൈറസ് പരിശോധന നടത്താനാണ് തീരുമാനം - ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് പരിശോധനയ്‍ക്ക് താല്‍ക്കാലിക മെഡിക്കല്‍ ലാബ് തുടങ്ങുന്നു. ഇതിനുള്ള ഉപകരണങ്ങളുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ നാല് ശാസ്ത്രജ്ഞർ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തി.

 

 

 

   ഇറാനിൽ കുടുങ്ങിയവരില്‍ കൂടുതലും വിദ്യാർഥികളും തീർഥാടകരുമാണ്. ഇറാനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുതലാണ്. ഇന്ത്യക്കാരെ തിരികെ എത്തിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നും ജപ്പാനില്‍ നിന്നും ഇതുവരെ 881 പേരെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 1, 2 തീയതികളിൽ വുഹാനില്‍ നിന്ന് മാത്രം 645 പേരെയാണ് തിരിച്ചെത്തിച്ചത്.

 

 

    ഹരിയാനയിലെ മനേസറിലും ഡല്‍ഹിയിലെ ഇന്തോ ടിബറ്റൻ ബോർഡറില്‍ പോലീസ് കേന്ദ്രങ്ങളിലുമാണ് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുള്ളത്.ലോകത്താകമാനം 95,300 ൽ അധികം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 3200 ൽ അധികം ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയില്‍ ഇന്നലെ 38 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 2981 ആയിരുന്നു. ചൈനയ്‍ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്.

 

 

    107 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇറാനില്‍ 77 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചൈന ഉള്‍പ്പെടെ 79 രാജ്യങ്ങളിലായി 93565 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.കൊറോണ ബാധിച്ച് സ്വിറ്റ്‍സര്‍ലണ്ടിലും കൊറോണ മരണം റിപ്പോർട്ട് ചെയ്തു. ലോകത്ത് കൊറോണ ഭീതി പടരവെയാണ് പുതിയൊരു രാജ്യത്ത് കൂടി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

 

 

    
ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പെടിഎം ജീവനക്കാരനാണ് ഇദ്ദേഹം. കമ്പനി തന്നെയാണ് ജീവനക്കാരന് വൈറസ് ബാധ സ്ഥീരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ അവധിയാഘോഷിക്കുന്നതിന് പോയ ജീവനക്കാരന്റെ പേടീഎം ജീവനക്കാരന് കൊറോണവൈറസ് ബാധയുണ്ടായിരിക്കുന്നത്.

 

 

 

 

   ഇദ്ദേഹത്തിന് കൃത്യമായ വൈദ്യ സഹായം ലഭിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഇതുവരെ 29 പേര്‍ക്കാണ് കൊറോണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Find Out More:

Related Articles: