കൊവിഡ് 19; മാസ്കുകൾ നിർമ്മിക്കാനൊരുങ്ങി
കൊറോണയ്ക്കുള്ള പ്രതികരണമാണ് നാം ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. അതിനായി നമ്മുടെ ആരോഗ്യ മന്ത്രിയും, മുഘ്യ മന്ത്രിയും അക്ഷീണ പ്രവർത്തിക്കുന്നുണ്ട്. അതിനോടനുബന്ധിച്ചു മുഘ്യ മന്ത്രി മാസ്കുകൾ ജയിലിൽ നിർമ്മിക്കുമെന്ന പ്രഘ്യപാനവുമായിരിക്കുന്നത്.
കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ അടിയന്തിര നിർമ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഒറ്റക്കെട്ടായാണ് കൊവിഡ് 19 പകർച്ചവ്യാധിയെ നേരിടുന്നത്. ഈ ഉദ്യമത്തിൽ ജയിൽ അന്തേവാസികളും തങ്ങളാൽ കഴിയും വിധം പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.അതേസമയം സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സ്വദേശിയ്ക്കും വർക്കല പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇറ്റാലിയൻ പൗരനുമാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. സംസ്ഥാനത്ത് 5468 പേർ നിരീക്ഷണത്തിലുണ്ട്. അതേസമയം കോഴിക്കോട് ജില്ലയില്‍ പുതിയതായി 182 പേര്‍ കൂടി നിരീക്ഷണത്തില്‍ ഉൾപ്പെടുത്തി.
ഇതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 497 ആയി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഞ്ചു പേരും ബീച്ച് ആശുപത്രിയില്‍ രണ്ട് പേരും ഉള്‍പ്പെടെ ഏഴ് പേരാണ് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരെയും ബീച്ച് ആശുപത്രിയിലുണ്ടായിരുന്ന അഞ്ച് പേരെയും വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ആകെ 65 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 60 എണ്ണത്തിന്റെ പരിശോധനാ ഫലമാണ് ഇതുവരെ ലഭിച്ചത്.
ഈ ഫലങ്ങളെല്ലാം കൊറോണ നെഗറ്റീവ് ആണ്.കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മാസ്കുകൾ ജയിലിൽ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാസ്കുകൾക്ക് ക്ഷാമവും വിലവവർദ്ധനയും നേരിടുന്നതിനെ തുടർന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്.
അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.