രാജ്യത്ത് 137 കൊറോണ ബാധിതർ: മഹാരാഷ്‌ട്ര ഒന്നാമത്, കേരളം രണ്ടാമത്

Divya John

കൊറോണ ഭീതി പരത്തുന്ന സാഹചര്യത്തിൽ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 137 ആയെന്ന് കേന്ദ്ര സർക്കാർ.ഇതിൽ 24 പേർ വിദേശികളാണ്.  എറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്‌ട്രയിലാണ്.  

 

   36 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത് രണ്ടാമത് സ്‌ഥാനം വഹിക്കുന്നത് കേരളമാണ്. 24 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉത്തർപ്രദേസിൽ 14 പേർക്ക് ഇതുവരെ കൊവിഡ് സ്ഥീരികരിച്ചു.

 

   മൂന്നാം ഘട്ടത്തിലേക്ക് കൊറോണ വൈറസ് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അധികൃതർ വ്യക്തമാക്കി.

 

   ഏതെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നവർ ചികിൽസ തേടുകയോ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയോ വേണം. രോഗം പടർന്ന് പടിക്കുന്ന മൂന്നാം ഘട്ടം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

 

   ആരോഗ്യമേഖലയ്‌ക്ക് വെല്ലുവിളിയുണ്ടാക്കുന്ന ആ സാഹചര്യത്തെ തടയുകയാണ് ആവശ്യമെന്നും ഐസിഎംആര്‍ പറഞ്ഞു.

 

    വൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ രാജ്യം ഗുരുതരമായ സാഹചര്യം നേരിടേണ്ടി വരുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കുന്നു.

 

   കേന്ദ്രസർക്കാരാണ് പുതിയ വിവരം പുറത്തുവിട്ടത്. കൊറോണ വൈറസ് രാജ്യത്ത് രണ്ടാം ഘട്ടത്തിലാണ്. 10 ലക്ഷം പരിശോധന കിറ്റുകൾ ഓർഡർ ചെയ്‌തതായും അധികൃതർ വ്യക്തമാക്കി.

 

 

  കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത ജാഗ്രത തുടരുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും ഐസൊലേഷൻ വാർഡുകളിൽ കഴിയണം. ആവശ്യമായ പരിശോധനകൾ കൃത്യമായി നടത്താൻ സ്വകാര്യ ലാബുകളും ഒരുക്കിയിട്ടുണ്ട്.

Find Out More:

Related Articles: