കൊറോണ പരിശോധനയ്‌ക്ക് രാഷ്‌ട്രപതിയും

Divya John

കൊവിഡ്- 19 പരിശോധനയ്‌ക്ക് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്-ഉം കൊറോണ വൈറസ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം ദുഷ്യന്ത് സിങ് എംപി, മേരി കോം എംപി എന്നിവർ രാഷ്‌ട്രപതി ഭവനിൽ നടന്ന സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. ഈ സാചര്യത്തിലാണ് രാഷ്‌ട്രപതി പരിശോധനയ്‌ക്ക് വിധേയനാകുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ രാഷ്‌ട്രപതി ഭവൻ തയ്യാറായിട്ടില്ല.

 

  ഇതില്‍ എംപിമാരും എംഎല്‍എമാരും മന്ത്രിയും ഉള്‍പ്പെടും. ലഖ്നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‍സിറ്റിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കനിക ഇപ്പോഴുള്ളത്.ഈ പാര്‍ട്ടികളിലെല്ലാം ബോളിവുഡില്‍ നിന്നുള്ളവരും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിന് കനികയ്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

  ലണ്ടന്‍ യാത്ര മറച്ചുവെച്ച് കനിക പുറത്തിറങ്ങി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് കേസ്.കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ബോളിവുഡും രാഷ്ട്രീയരംഗവും കടുത്ത ആശങ്കയിലാണ്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 60ലേറെ പേരാണ് നിരീക്ഷണത്തിലാണ്.

 

 

  ലണ്ടൻ യാത്ര കഴിഞ്ഞെത്തിയ ഗായിക വീട്ടില്‍ കഴിയാതെ പലയിടത്തും സഞ്ചരിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തതായും ബ്യൂട്ടി പാര്‍ലറില്‍ പോയതായും സ്ഥിരീകരണമുണ്ട്. അനാവശ്യ യാത്രകൾ ഗുണകരമാകില്ല. എല്ലാവർക്കും അങ്ങനെ തന്നെ.

 

   നമ്മുടെ ഭാഗത്ത് നിന്ന് ഈ സമയം ഉണ്ടാകുന്ന ചെറിയ ശ്രമങ്ങൾ പോലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.അതിനിടെ കർശന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു.

 

 

  എല്ലാവരും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. വീട്ടിലായിരിക്കുക എന്നത് മാത്രമല്ല അത്യാവശ്യം. നിങ്ങൾ എവിടെയാണോ അവിടെ തന്നെ ആയിരിക്കുക എന്നതാണ് പ്രധാനം.

Find Out More:

Related Articles: