പുറത്ത് കൊറോണായ, അച്ഛൻ അച്ഛൻ ജോലിക്കു പോകണ്ട: കരളലിയിപ്പിക്കുന്ന രംഗം

Divya John

ലോക്ഡൌൺ സമയത്ത് പുറത്തിറങ്ങരുത് എന്ന് പറഞ്ഞാൽ അതൊന്നും ചെവികൊള്ളാതെ വീട്ടിന് വെളിയിലിറങ്ങുന്നവരാണ് പലരും . മാത്രമല്ല ലോക്ഡൌൺ സമയത്ത് പുറത്തിറങ്ങരുത് എന്ന് പറഞ്ഞാൽ അതൊന്നും ചെവികൊള്ളാതെ വീട്ടിന് വെളിയിലിറങ്ങുന്നവരാണ് പലരും.

 

 

  കൊറോണവൈറസ് ബാധയുടെ പശ്ചാതലത്തിൽ ഉത്തരവാദിത്വം ഏറ്റവും കൂടുതലായി കിട്ടിയിട്ടുള്ള പൊലീസുകാർക്കാണ് എന്ന് വേണമെങ്കിൽ പറയാം.

 

 

   ജനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രശ്നത്തിലായിരിക്കുന്നതും പൊലീസുകാരാണ്. സർക്കാരും ആരോഗ്യപ്രവർത്തകരും കൊറോണവൈറസിനെ പ്രതിരോധിക്കാൻ വേണ്ടി അഹോരാത്രം കഷ്ടപ്പെടുമ്പോൾ നമ്മൾ കൂടി അതിൽ പങ്കാളികളാകേണ്ടതുണ്ട്.

 

 

  അല്ലാത്ത പക്ഷം ആരോഗ്യപ്രവർത്തകരും സർക്കാരും കഷ്ടപ്പെടുന്നത് വെറുതെയായിപ്പോകും. എന്നാൽ ആളുകളെ സംരക്ഷിക്കാനിറങ്ങുന്ന പൊലീസുകാർ എത്രത്തോളം സുരക്ഷിതരാണ് എന്നതും സംശയമാണ്.

 

 

  രാജ്യത്ത് ലോക്ഡൌൺ ലംഘിച്ചവർക്കെതിരെ പൊലീസ് സ്വീകരിച്ചു പോരുന്ന കടുത്ത നടപടികൾ വിവാദമാകുന്നതിനിടയിലാണ് ഇത്തരത്തിലുള്ള വീഡിയോ വൈറലാകുന്നത് എന്നതും ശ്രദ്ധേയമാണ്.

 

 

   യൂണിഫോമൊക്കെ ഇട്ട് പുറത്തിറങ്ങാനിരിക്കുന്ന പൊലീസുകാരനോട് പുറത്ത് കൊറോണയാണെന്നും വെളിയിലിറങ്ങല്ലെ എന്നും കരഞ്ഞ് അപേക്ഷിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മഹാരാഷ്ട്ര പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

   നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. വീട്ടിൽ നിന്ന് തന്റെ ജോലിക്കായി പോകാനിറങ്ങുന്ന ഒരു പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

Find Out More:

Related Articles: