കൊറോണ വൈറസിന്റെ ഭീതിയിൽ വിറങ്ങലിച്ച 100 ദിനങ്ങള്‍

Divya John

 ലോകാരോഗ്യ സംഘടന ആ വര്‍ഷം സ്ഥിരീകരിച്ച ഡസനിലേറെ പകര്‍ച്ചവ്യാധികളില്‍ അവസാനത്തേതായിരുന്നു അത്. നൂറ് ദിവസം പിന്നിടുമ്പോള്‍ അന്ന് വുഹാനില്‍ കണ്ടെത്തിയ ആ അജ്ഞാത വൈറസ് ബാധ കൊവിഡ്-19 എന്ന പേരില്‍ ലോകത്തെയാകെ വിറപ്പിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഹോളിവുഡ് താരങ്ങള്‍, കായിക താരങ്ങള്‍ തുടങ്ങി പ്രശസ്‍തരും അല്ലാത്തവരും രോഗത്തിന്‍റെ പിടിയിലായി.

 

 

  വന്‍ ശക്തികളെന്ന് ഊറ്റം കൊണ്ടിരുന്ന രാജ്യങ്ങള്‍ വൈറസിന് മുന്നില്‍ പകച്ചുനില്‍ക്കുന്നു. എന്നാല്‍ 2019 ഡിസംബര്‍ 31-ന് അര്‍ധരാത്രി കഴിഞ്ഞ് ലോകം ആവേശപൂര്‍വം പുതുവര്‍ത്തിലേക്ക് കടക്കുമ്പോള്‍ സങ്കല്‍പിക്കാന്‍ പോലുമാകാതിരുന്നു കാര്യങ്ങളാണ് കഴിഞ്ഞ മൂന്നുമാസം ഉണ്ടായത്.  രോഗികളെ പ്രവേശിപ്പിച്ച ആശുപത്രികളിലെ ജീവനക്കാര്‍ പുറത്തുപോകരുതന്നും കൈകള്‍ കഴുകണം, മാസ്‍കും ഗ്ലൗവും ധരിക്കണം തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിച്ചു.

 

  എന്നാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് വുഹാനിലെ ഭരണകൂടം വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. മാരക വൈറസ് പടരുന്നതായി സഹപാഠികളുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ മുന്നറിയിപ്പ് നല്‍കിയ നേത്രരോഗ വിദഗ്‍ധന്‍ ഡോ. ലി വെന്‍ലിയാങ്ങും അക്കൂട്ടത്തിലുണ്ടായിരുന്നു. രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് അവരെ താക്കീത് ചെയ്‍തു. ലി വെന്‍ലിയാങ് പിന്നീട് കൊറോണ വൈറസ് ബാധിച്ചാണ് മരിച്ചത്.

 

  ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്ന ഡിസംബര്‍ 31-ന് ഉച്ചയ്ക്ക് 1.38ന് ചൈനീസ് സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ ഒരു വാര്‍ത്ത വന്നു.- 'മധ്യ ചൈനയിലെ വുഹാന്‍ നഗരത്തിലെ സീഫുഡ് മാര്‍ക്കറ്റ് പരിസരത്ത് മാരകമായ ന്യൂമോണിയ പടരുന്നു.  വുഹാനില്‍ പടരുന്നത് കൊറോണ കുടുംബത്തിലെ പുതിയ തരം വൈറസാണെന്ന് കണ്ടെത്തി.

 

  സിവിയര്‍ അക്യൂട്ട് റെസ്‍പിരേറ്ററി സിന്‍ഡ്രോം (സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്‍പിരേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്നീ രോഗങ്ങള്‍ക്ക് കാരണമായത് കൊറോണ വൈറസുകളായിരുന്നു. ഈ കുടുംബത്തിലെ മുമ്പ് കണ്ടെത്തിയിട്ടില്ലാത്ത വൈറസാണ് പുതിയ രോഗത്തിന് പിന്നില്‍. വൈറസിനെ തിരിച്ചറിയുമ്പോഴേക്ക് വുഹാനിലെ ആശുപത്രിയില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്‍തു. 61 വയസ്സുകാരനാണ് മരിച്ചത്.

 

  ന്യൂമോണിയ ബാധിച്ച ആളുകള്‍ വീണ്ടും ആശുപത്രികളിലെത്തി. എന്നാല്‍ അടുത്ത നാല് ദിവസം പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചില്ല. ജനുവരി 10-ന് ലി വെന്‍ലിയാങ്ങിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പിന്നീടുള്ള ആഴ്‍ചകളില്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു.

 

   ബ്രിട്ടനെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു അവര്‍ വിലയിരുത്തിയത്. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നും ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.

 

  ചൈനീസ് സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനയും അംഗീകരിച്ചു. അടുത്ത കുറച്ച് ദിവസം പുതിയ കേസുകളുണ്ടായില്ലെങ്കില്‍ വൈറസ് വ്യാപനം അവസാനിച്ചുവെന്ന് ഉറപ്പിക്കാമെന്ന് പകര്‍ച്ചവ്യാധി വിദഗ്‍ധര്‍ പറഞ്ഞു. വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്‍ത് 13-ാം ദിവസം വിദേശത്ത് ആദ്യത്തെ കേസ് സ്ഥിരീകരിച്ചു.

 

   തായ്‍ലന്‍ഡിലാണ് 61 വയസ്സുകാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബാങ്കോക്ക് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന ശരീരോഷ്‍‍മാവ് കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്. പകര്‍ച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്ന ഗവേഷകരുടെ സംഘം ലണ്ടനില്‍ യോഗം ചേര്‍ന്ന് പുതിയ വൈറസിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.

Find Out More:

Related Articles: