ഇന്ത്യയുടെ സാമ്പത്തിക നേട്ടങ്ങൾ കോവിഡ് തകർത്തോ?
ഇന്ത്യയുടെ സാമ്പത്തിക നേട്ടങ്ങൾ കോവിഡ് തകർത്തോ? ഇതും ഇപ്പോളൊരു ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇത് മറികടക്കാനായി അധികൃതർ പ്രത്യേക പാക്കേജുകളും പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്കിടയിലും രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകളുള്ളത് പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
രാജ്യത്തിന്‍റെ വ്യവസായിക തലസ്ഥാനമായ മുംബൈയാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരമെന്നതും ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് രാജ്യത്തെ കൊവിഡ് രോഗികളിൽ 11,906 ആക്ടീവ് കേസുകളാണ് ഉള്ളത്. 1991 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ത്യയിലേറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്തിരുക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 3,323 പേരിലാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15,000 ത്തിലേക്ക് അടുക്കുകയാണ്. കനത്ത ജാഗ്രതയിൽ നാട് കടന്ന് പോകുന്നതിനിടെ സർക്കാർ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വ്യവസായ സ്ഥാപനങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. രാജ്യം കൊവിഡിനെ മറികടന്നാലും വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 15,000 ത്തിലേക്ക് അടുക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 991 കൊവിഡ് കേസുകളും 43 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,378 ആയി ഉയർന്നു. 480 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊവിഡ് കേസുകളില്ലാത്ത ജില്ലകൾ ഗ്രീൻ സോണിലാണ്. 20 മുതൽ 100 വരെ കേസുകളുള്ള ജില്ല ഓറഞ്ച് സോണിലും 20 ൽ താഴെ കേസുകളുള്ള ജില്ലകളെ യെല്ലോ സോണിലുമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് 50 ശതമാനത്തിലധികം കൊവിഡ് കേസുകളും 67 ശതമാനത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത് റെഡ് സോണിൽ നിന്നാണ്.ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവ് വരുമെന്ന് പറയുമ്പോഴും മെട്രോപൊളിറ്റൻ സിറ്റികളിലും പ്രധാന കേന്ദ്രങ്ങളിലും ഈ ഇളവ് യാതൊരു മാറ്റവും വരുത്താൻ പോകുന്നില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യത്ത് 170 ജില്ലകളാണ് കൊവിഡ് ഹോട്സ്പോട്ടുകളായുള്ളത്.രാജ്യത്തെ വിവിധ ജില്ലകളെ നാല് സോണുകളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ എന്നിങ്ങനെയാണ് കൊവിഡ് വ്യാപനത്തിന്‍റെ തോത് അനുസരിച്ച് ജില്ലകളെ വേർതിരിച്ചിരിക്കുന്നത്. നൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളും സാമ്പത്തിക കേന്ദ്രങ്ങളുമായ നഗരങ്ങളെല്ലാം കേന്ദ്രത്തിന്‍റെ റെഡ് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്. വ്യാവസായിക തലസ്ഥാനമായ മുംബൈ, രാജ്യ തലസ്ഥാനമായ ഡൽഹി, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, പൂനെ, ജയ്പൂർ, ഭോപ്പാൽ, ഇൻഡോർ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളെല്ലാം കേന്ദ്ര സർക്കാരിന്‍റെ റെഡ് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്.