അങ്ങനെ സംഭവിക്കാൻ വഴിയില്ല! വുഹാനിലെ ലാബിലെ ഗവേഷകരുടെ വാദം ഇങ്ങനെ

Divya John

 

കൊവിഡ് 19 ബാധ നേരിട്ടത് സംബന്ധിച്ച് ചൈന ശരിയായ വിവരങ്ങള്‍ പുറത്തു വിടുന്നില്ലെന്നാണ് യുഎസ് ഉള്‍പ്പെടെ ഉയര്‍ത്തുന്ന ആരോപണം. ആഗോള പകര്‍ച്ചവ്യാധിയ്ക്ക് കാരണമായ സാര്‍സ് കോവ് 2 വൈറസ് വുഹാനിലെ അത്യാധുനിക ലാബില്‍ നിന്ന് അബദ്ധത്തില്‍ പുറത്തു വന്നതാണെന്നാണ് ആരോപണം ഉയരുന്നത്.

 

 

  2000ങ്ങളുടെ തുടക്കം മുതല്‍ തന്നെ കൊറോണ വൈറസില്‍ പരീക്ഷണങ്ങള്‍ നടക്കുന്ന അത്യാധുനിക ലാബ് വുഹാനില്‍ ഉണ്ടെന്നതാണ് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് തിരികൊളുത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ പി4 ലബോറട്ടറിയ്ക്ക് മാരകമായ വൈറസുകളെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.സ്ഥാപനത്തിലെ ഒരാള്‍ക്ക് പോലും രോഗം ബാധിച്ചിട്ടില്ലെന്നും ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ സിജിടിഎന്നോട് അദ്ദേഹം പ്രതികരിച്ചു.

 

  അതേസമയം, സ്ഥാനപം കൊറോണ വൈറസ് സംബന്ധിച്ച ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ വൈറസിന്‍റ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന നിലപാടിലാണ് യുഎസ്. എന്നാല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് വൈറസ് പടരില്ലെന്നും അവിടെ എന്തെല്ലാം ഗവേഷണങ്ങളാണ് നടക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും അധികൃതര്‍ പറയുന്നു.

 

 

  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് വൈറസ് ചോരാൻ ഒരു സാധ്യതയുമില്ലെന്ന് സര്‍ക്കാര്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡയറക്ടര്‍ യുവാൻ ഴിമിങ് വ്യക്തമാക്കി. രോഗമുണ്ടാക്കാൻ കാരണമായ വൈറസ് ലാബില്‍ നിന്നാണെന്ന് കരുതാൻ ഒരു തെളിവുമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഴാവോ ലിജാനും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

 

  2019 ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ 2020 ജനുവരിയില്‍ തന്നെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വൈറസിന്‍റെ ജനിതക വിവരങ്ങള്‍ ലോകാരോഗ്യസംഘടനയ്ക്ക് കൈമാറിയിരുന്നു. 

 

  
എന്നാല്‍ ചൈനയിലെ വന്യമൃഗ മാംസ വ്യാപാര മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് പരക്കുകയായിരുന്നുവെന്നുമാണ് ചൈന വ്യക്തമാക്കുന്നത്.

 

  കൊവിഡ് 19 ബാധ നേരിട്ടത് സംബന്ധിച്ച് ചൈന ശരിയായ വിവരങ്ങള്‍ പുറത്തു വിടുന്നില്ലെന്നാണ് യുഎസ് ഉള്‍പ്പെടെ ഉയര്‍ത്തുന്ന ആരോപണം. ആഗോള പകര്‍ച്ചവ്യാധിയ്ക്ക് കാരണമായ സാര്‍സ് കോവ് 2 വൈറസ് വുഹാനിലെ അത്യാധുനിക ലാബില്‍ നിന്ന് അബദ്ധത്തില്‍ പുറത്തു വന്നതാണെന്നാണ് ആരോപണം ഉയരുന്നത്.

 

Find Out More:

Related Articles: